x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം


Published: July 1, 2026 12:05 AM IST | Updated: July 1, 2026 12:05 AM IST

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ര്‍ നോ​ര്‍​ത്തി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ടാ​ങ്കി​ല്‍​നി​ന്ന് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി വ​ന്‍ നാ​ശ​ന​ഷ്ടം. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ടാ​ങ്കി​ല്‍​നി​ന്ന് അ​മി​ത​മാ​യി വെ​ള്ളം ഒ​ഴു​കി മ​രം ക​ട​പു​ഴ​കിവീ​ണ് കെ​എ​സ്ഇ​ബി​യു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍​ക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍​ക്ക് അ​ക​ത്ത് വെ​ള്ള​വും ചെ​ളി​യും നി​റ​ഞ്ഞു.
കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ന് പി​ന്നി​ലു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ടാ​ങ്കാ​ണ് നി​റ​ഞ്ഞൊ​ഴു​കി​യ​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ശു​ചീ​ക​ര​ണ പ്ലാ​ന്‍റ് ഇ​വി​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണ പ്ലാ​ന്‍റിൽനി​ന്നു വെ​ള്ളം കു​ത്തി​യൊ​ഴു​കു​ക​യാ​യി​രു​ന്നു.
ഇ​ര​ട്ട​യാ​ർ ഡാ​മി​ൽനി​ന്നു വെ​ള്ളം പ​മ്പ് ചെ​യ്ത് ടാ​ങ്കി​ൽ എ​ത്തി​ച്ചശേ​ഷം ഇ​വി​ടെനി​ന്ന് ശു​ചീ​ക​രി​ച്ചാ​ണ് വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ശു​ചീ​ക​ര​ണ​ത്തി​നുശേ​ഷ​മു​ള്ള വെ​ള്ളം ചേ​മ്പ​റി​ൽനി​ന്ന് പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് തി​രി​കെ ഡാ​മി​ലേ​ക്ക് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ, വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​മ്പ് ഈ ​പൈ​പ്പു​ക​ൾ മു​ഴു​വ​ൻ നീ​ക്കം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ പി​ൻ​വ​ശ​ത്തുകൂ​ടി​യാ​ണ് ഈ ​വെ​ള്ളം ഒ​ഴു​കിപ്പോ​കു​ന്ന​ത്.

Tags : Nattuvishesham Districte News

Recent News

Corehub Up