x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​മം​ഗ​ലം കു​ത്തി​യ​തോ​ട് ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 3, 2026 12:06 AM IST | Updated: September 3, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

തു​റ​വൂ​ർ: ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു വ​ള​മം​ഗ​ലം കു​ത്തി​യ​തോ​ട് വ​ഴി തോ​പ്പും​പ​ടി വ​രെ പോ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ട് നാ​ലു വ​ർ​ഷം പി​ന്നി​ടു​ന്നു. ദി​വ​സം 21 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചു. ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു ക​ള​വം​കോ​ടം വ​ഴി കാ​വി​ൽ -വ​ള​മം​ഗ​ലം കു​ത്തി​യ​തോ​ട് വ​ഴി തോ​പ്പും​പ​ടി​യി​ലേ കെ​എ​സ്‌​ആ​ർ​ടി​സി ബ​സും ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ​നി​ന്നു പ​ത്മാ​ക്ഷി​ക്ക​വ​ല വ​ഴി വ​ള​മം​ഗ​ലം വ​ഴി തു​റ​വൂ​രി​ലേ​ക്കു സ്വ​കാ​ര്യ ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ദി​വ​സം 15 സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി​യും ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ നി​ന്നു തു​റ​വൂ​ർ കു​ത്തി​യ​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​റ് സ്വ​കാ​ര്യ ബ​സു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ചേ​ർ​ത്ത​ല​യി​ൽ നി​ന്നു ക​ള​വം​കോ​ടം വ​ഴി​മു​ക്ക​ണ്ണ​ൻ ക​വ​ല​യി​ൽ​നി​ന്നു ദേ​ശീ​യ​പാ​ത​യി​ലെ​ത്തി വ​യ​ലാ​ർ ക​വ​ല വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ മു​ക്ക​ണ്ണം​ക​വ​ല​യി​ൽ​നി​ന്നു കാ​വി​ൽ വ​ഴി വ​ള​മം​ഗ​ലം വ​ഴി കു​ത്തി​യ​തോ​ട് വ​രെ​യു​ള്ള പാ​ത​യി​ൽ ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന​ത്. കോ​വി​ഡി​ന് മു​ൻ​പ് ലാ​ഭ​ക​ര​മാ​യി പോ​യി​രു​ന്ന ബ​സ് റൂ​ട്ടാ​ണി​ത്. കോ​വി​ഡി​ന് ശേ​ഷം ഒ​ന്നൊ​ന്നാ​യി നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ബ​സി​ല്ലാ​ത്ത​തി​നാ​ൽ പ​ത്മാ​ക്ഷി​ക്ക​വ​ല, പു​ത്ത​ൻ​ച​ന്ത, തു​റ​വൂ​ർ, തൈ​ക്കാ​ട്ടു​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഓ​ട്ടോ, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ണം ന​ൽ​കി പോ​കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടേ​റെ​യാ​ണ്.

ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ

വ​ള​മം​ഗ​ലം പ്ര​ദേ​ശ​ത്തെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ ​ഗോ​കു​ലം എ​സ്എ​ൻ​ജി​എം ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്‌​മാ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു മു​ക്ക​ണ്ണ​ൻ ക​വ​ല, കാ​വി​ൽ വ​ള​മം​ഗ​ലം എ​സ്എ​ൻ​ജി​എം വ​ഴി മു​ൻ​പ് കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews

Recent News

Corehub Up