x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്ക​ല്‍ നാ​ളെ


Published: July 8, 2026 11:48 PM IST | Updated: July 8, 2026 11:48 PM IST

പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​കൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്
റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍

തൊ​ടു​പു​ഴ: പു​ഴ​യോ​ര ബൈ​പാ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്ക് നാ​ളെ രാ​ത്രി തു​ട​ക്ക​മാ​കും. ജി​ല്ല​യി​ല്‍ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ടം ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
നാ​ളെ രാ​ത്രി​യോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച​യോ​ടെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കും.

കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍ എം​എ​ല്‍​എ പി.​ജെ. ജോ​സ​ഫ് ന​ല്‍​കി​യ പ​രാ​തി​യു​ടെ​യും തൊ​ടു​പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.
കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ നാ​ട്ടു​കാ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. വെ​ള്ള​രി​ങ്ങാ​ട്ട് സെ​ല്‍​ബി ചാ​ക്കോ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം.

തൊ​ടു​പു​ഴ - പാ​ലാ റോ​ഡി​ലേ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ന് ചേ​ര്‍​ന്നാ​ണ് ഈ ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. പു​ഴ​യോ​ര ബൈ​പാ​സി​ലേ​ക്ക് ഇ​രു​വ​ശ​ത്തു​കൂ​ടി​യും വാ​ഹ​നം ക​ട​ന്നു​പോ​ക​ത്ത​ക്ക​വി​ധം ബെ​ല്‍​മൗ​ത്ത് രീ​തി​യി​ല്‍ നി​ര്‍​മാ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നാ​യാ​ണ് ഇ​രു വ​ശ​ത്തെ​യും കെ​ട്ടി​ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നി​ടെ ഒ​രു ഭാ​ഗ​ത്തെ കെ​ട്ടി​ട ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് ന​ട​പ​ടി​ക​ള്‍ വൈ​കി​പ്പി​ച്ച​ത്.

കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പു​റം​ചു​വ​രി​ലെ ക​രി​ങ്ക​ല്‍ കെ​ട്ടു​ക​ള്‍ പ​ല​യി​ട​ത്തും അ​ട​ര്‍​ന്നു​മാ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗം പു​ഴ​യോ​ര റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​കെ​ട്ടി​ട​വും സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​ന്‍ മു​മ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ മൊ​ത്തം ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 83,46,552 രൂ​പ​യി​ല്‍ 29,47,575 രൂ​പ ഇ​തി​നോ​ട​കം ലാ​ൻ​ഡ് അ​ക്വി​സി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി തു​ക​യാ​യ 53,98,977 രൂ​പ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഉ​ട​മ​യ്ക്ക് ന​ല്‍​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കാ​ല​വ​ര്‍​ഷം ക​ന​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചു നീ​ക്കി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം എ​ല്ലാ​വി​ധ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച് കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ന്‍ പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി ലൈ​നു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി ഓ​ഫ് ചെ​യ്യാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി സ്ഥാ​പി​ക്കാ​നും കെ​എ​സ്ഇ​ബി തൊ​ടു​പു​ഴ ഇ​ല​ക്ട്രി​ക്ക​ല്‍ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
വാ​ഹ​ന ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ശേ​ഷം യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvisesham District News

Recent News

Corehub Up