പൊളിക്കല്‍ പൂര്‍ത്തിയാകുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം.
മാനന്തവാടി: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ അന്തിമഘട്ടത്തില്‍.
കോഴിക്കോടുള്ള സ്വകാര്യ കരാറുകാരനാണ് പ്രവൃത്തി നടത്തുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും പൊളിച്ചു.
താഴത്തെ നില പൊളിക്കല്‍ വൈകാതെ പൂര്‍ത്തിയാകും.
മുനിസിപ്പല്‍ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ് സമുച്ചയത്തിന്റെ പ്രവൃത്തി ഒരു മാസത്തിനകം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tags : Nattuvishesham Districtnews Demolition