പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്യുന്നു.
പൂക്കോട്ടുംപാടം: ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി തുറന്നു. ജെബി മേത്തര്‍ എംപി ഉദ്ഘാടനം ചെയ്തു. എംപിയുടെ വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവിട്ടാണ് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയത്. ആര്യാടന് ഷൗക്കത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബിന്ദു അഗസ്റ്റിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിവിധ കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ക്വിസ് മത്സര വിജയിക്കും ചടങ്ങില്‍ ഉപഹാരം നല്കി.
ജില്ലാ പഞ്ചായത്ത് അംഗം എന്‍.എ.കരീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേമ്പില്‍ രവി, അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അമീര്‍ വള്ളിക്കാടന്, സ്ഥിരംസമിതി അധ്യക്ഷന്‍ കെ. രത്നകുമാര്‍, പഞ്ചായത്തംഗങ്ങളായ സലാം ചിനക്കല്‍, വി.കെ. ഗോപാലന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ടി. ദീപ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പൊട്ടിയില്‍ ചെറിയാപ്പു, അഷ്റഫ് മുണ്ടശേരി, പി. ഉണ്ണികൃഷ്ണന്, ഹരിദാസന് കുന്നുമ്മല്‍, കെ.സി. വേലായുധന്, പിടിഎ പ്രസിഡന്റ് കെ.എം. സുബൈര്‍, ഡെപ്യൂട്ടി എച്ച്എം വി.പി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.