പുലാമന്തോൾ: ഡിജിറ്റൽ സർവേയ്ക്ക് പുലാമന്തോൾ വില്ലേജ് പരിധിയിൽ തുടക്കമായി.ഡിജിറ്റൽ സർവേ അസിസ്റ്റന്റ്് നോഡൽ ഓഫീസർ കെ. സവാദ് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സുധ അധ്യക്ഷത വഹിച്ചു.
റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഇൻ-ചാർജ് കെ.യു. ഷീല, ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ, ബ്ലോക്ക് അംഗങ്ങളായ ഷാജി കട്ടുപ്പാറ, ബാവ ബഷീർ, അനിൽ പുലിപ്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീബ്, സ്ഥിരം സമിതി അധ്യക്ഷൻ ഇസുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.