x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈറലായി കൗതുക മുട്ട; രൂപത്തിലും വലുപ്പത്തിലും അപൂര്‍വത

കൊച്ചി ബ്യൂറോ
Published: June 17, 2026 09:49 AM IST | Updated: June 17, 2026 09:49 AM IST

കൊച്ചി: രൂപത്തിലും വലുപ്പത്തിലും കൗതുകമായി അപൂര്‍വ മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം. കരിം എന്നയാള്‍ വാങ്ങിയ പത്തു മുട്ടകളിലൊന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ വാഹനത്തില്‍ നിന്ന് കരീം വാങ്ങിയത്.

ഈ മുട്ട മറ്റ് മുട്ടകളെ അപേക്ഷിച്ച് വലിപ്പവും നിറ വ്യത്യാസവും കണ്ടതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. മുട്ടയുടെ മധ്യഭാഗത്ത് ഒരു ജോയിന്‍റ് പോലെയും കാണാന്‍ സാധിക്കും. ഈ മുട്ട എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ലാബ് ടെസ്റ്റിന് വിധേയമാക്കിയാലോ എന്നും പരിശോധിച്ചു വരികയാണെന്നും കരിം പറഞ്ഞു.

Tags : egg viral rare

Recent News

Corehub Up