x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ല്‍ വെ​ല്‍​നെ​സ് പ്രോ​ഗ്രാം രൂ​പ​താത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: September 1, 2026 10:34 PM IST | Updated: September 1, 2026 10:34 PM IST

സ്‌​ക്രീ​ന്‍ ടൈം ​ച​ല​ഞ്ചി​ന്‍റെ രൂ​പ​താത​ല ഉ​ദ്ഘാ​ട​നം

ചെ​റു​തോ​ണി: ഡി​ജി​റ്റ​ല്‍ വെ​ല്‍​നെ​സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സ്‌​ക്രീ​ന്‍ ടൈം ​ച​ല​ഞ്ചി​ന്‍റെ രൂ​പ​താത​ല ഉ​ദ്ഘാ​ട​നം മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ര്‍​ജ് ത​കി​ടി​യേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് പ്ര​സി​ഡ​ന്‍റ് നോ​ബി​ള്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ​ഫാ.​ തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ജോ​യി കെ. ​ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ മാ​ണി, ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി മാ​ത്യു, ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് രൂ​പ​ത ട്ര​ഷ​റ​ര്‍ എ​ബി ഏ​ബ്ര​ഹാം, അ​ധ്യാ​പ​ക​ന്‍ ജി​ജോ അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​മി​ത​മാ​യി വ​ള​ര്‍​ന്നു​വ​രു​ന്ന മൊ​ബൈ​ല്‍ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്‌​ക്രീ​ന്‍ ടൈം ​ച​ല​ഞ്ച് എ​ന്ന പേ​രി​ല്‍ എ​ല്‍​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി മ​ത്സ​രം ന​ട​ത്തും. രൂ​പ​ത​യി​ല്‍നി​ന്നു ന​ല്‍​കു​ന്ന മ​ത്സ​ര കാ​ര്‍​ഡി​ല്‍ ഓ​രോ ദി​വ​സ​വും കു​ട്ടി​ക​ള്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ച സ​മ​യം വി​വി​ധ നി​റ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തണം. മാ​താ​പി​താ​ക്ക​ളും ക്ലാ​സ് ടീ​ച്ച​ര്‍​മാ​രും ഓ​രോ മാ​സ​ത്തി​ലെ​യും ഉ​പ​യോ​ഗി​ച്ച സ​മ​യം പ​രി​ശോ​ധി​ച്ച് ഒ​പ്പി​ട്ടു ന​ല്‍​കും. ഉ​പ​യോ​ഗി​ച്ച സ​മ​യം ക​ണ​ക്കാ​ക്കി ഓ​രോ​ന്നി​നും പോ​യി​ന്‍റ് ന​ല്‍​കും. ഈ ​മാ​സം മു​ത​ല്‍ ജ​നു​വ​രി​വ​രെ​യാ​ണ് മ​ത്സ​ര​കാ​ല​യ​ള​വ്.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍​ക്ക് 5000, 3000, 2000 എ​ന്ന ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍ ഗൂ​ഗി​ള്‍ ഫോ​മി​ല്‍ 10ന് ​മു​മ്പാ​യി ര​ജി​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം.

Tags : Nattuvishesham Districtnews Deepikanews Digital Wellness

Recent News

Corehub Up