x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​​​രി​​​താ​​​ശ്വാ​​​സ ഏ​​​കോ​​​പ​​​നം: ​​​മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് ജി​​​ല്ല​​​യി​​​ൽ

വെബ് ഡെസ്ക്
Published: August 1, 2026 10:26 PM IST | Updated: August 1, 2026 10:26 PM IST

ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ അ​ടൂ​ർ​മ​ല​ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് സ​ന്ദ​ർ​ശി​ക്കു​ന്നു.

തൊ​ടു​പു​ഴ: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഇ​ടു​ക്കി​യി​ലെ​ത്തി. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കു​ട​യ​ത്തൂ​ർ അ​ടൂ​ർ​മ​ല​യി​ൽ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്നു തൊ​ടു​പു​ഴ മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ൽ ഒ​ന്പ​തി​ട​ത്ത് മ​ണ്ണി​ടി​ച്ചി​ലും ചെ​റി​യ ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ​താ​യി അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പ​ല​യി​ട​ത്തും റോ​ഡി​ലേ​ക്ക് ക​ല്ലും​മ​ണ്ണും ചെ​ളി​യും ഒ​ഴു​കി​യെ​ത്തി റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഒ​ന്പ​തു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഇ​തു​വ​രെ തു​റ​ന്നി​ട്ടു​ണ്ട്. അ​തേ സ​മ​യം അ​പ​ക​ട​മേ​ഖ​ല​യി​ലു​ള്ള​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റി​താ​മ​സി​ക്ക​ണ​മെ​ന്നും ചി​ല​ർ ഇ​തി​നു ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ നേ​ര്യ​മം​ഗ​ലം മു​ത​ൽ മൂ​ന്നാ​ർ​വ​രെ​യു​ള്ള സ്ഥ​ല​ത്തെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്.

പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​ട്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​കും.

ഇ​ടു​ക്കി​യി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​കൃ​തി ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
യോ​ഗ​ത്തി​ൽ ചീ​ഫ് വി​പ്പ് അ​പു​ജോ​ണ്‍ ജോ​സ​ഫ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ.​പൗ​ലോ​സ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​പി.​എ.​നി​സാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Anoop Jacob

Recent News

Corehub Up