പ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: മതസൗഹാർദ്ദത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും സന്ദേശം ഉയർത്തി പ്രവർത്തിക്കുന്ന കോയമ്പത്തൂർ ദിവ്യോദയ ഇന്റർ-റിലീജിയസ് സെന്ററിന്റെ 46-ാമത് വാർഷികാഘോഷവും ഹാർമണി അവാർഡ് ദാന ചടങ്ങും നാളെ വൈകുന്നേരം അഞ്ചിന് ദിവ്യോദയ അങ്കണത്തിൽ നടക്കും.
ചടങ്ങിൽ കോയമ്പത്തൂർ സിഎംഐ പ്രേഷിത പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ.ഡോ. ജോൺസൺ വലിയകുലാത്തിൽ അധ്യക്ഷത വഹിക്കും. വ്യവസായ പ്രമുഖനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ബി.കെ. കൃഷ്ണരാജ് വനവരായർ മുഖ്യാതിഥിയായി പങ്കെടുക്കും. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലർ ഫാ.ഡോ. സാജു ചക്കാലക്കൽ വിശിഷ്ടാതിഥിയായിരിക്കും. ഡോ. ജയന്തശ്രീ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിക്കും.
പത്രസമ്മേളനത്തിൽ ദിവ്യോദയ ഡയറക്ടർ ഫാ.ഡോ. തോമസ് ചീരൻ, പബ്ലിസിറ്റി കൺവീനർ സന്തോഷ് ജോർജ്, റോട്ടറി ക്ലബ്ബിന്റെ മുൻ ഗവർണർ ഡോ.കെ.എ. കുരിയച്ചൻ, ജോട്ടി കുര്യൻ, ആന്റണി എന്നിവർ പങ്കെടുത്തു.