x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​നെ മ​റ്റൊ​രു എ​ൻ​മ​ക​ജെ ആ​ക്ക​രു​ത്: ടി.​എ​ൻ. പ്ര​താ​പ​ൻ

വെബ്ഡെസ്ക്
Published: August 5, 2026 02:07 AM IST | Updated: August 5, 2026 02:07 AM IST

പ്ര​തി​ഷേ​ധ ധ​ർ​ണ ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​റി​യാ​ട്: പ​ഞ്ചാ​യ​ത്തി​ൽ ഭൂ​മി നി​ക​ത്ത​ൽ മാ​ഫി​യ​യു​ടെ മാ​ര​ക​മാ​യ രാ​സ​മാ​ലി​ന്യ​നി​ക്ഷേ​പം കൊ​ണ്ട് ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും വി​ഷം ക​ല​ർ​ത്തി ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കി എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത പ്ര​ദേ​ശ​മാ​യ എ​ൻ​മ​ക​ജെ​യു​ടെ ദു​ർ​വി​ധി എ​റി​യാ​ട് പ്ര​ദേ​ശ​ത്തി​ന് ഉ​ണ്ടാ​വ​രു​തെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു.

ഭാ​വി​ത​ല​മു​റ​യെ​പ്പോ​ലും ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഈ ​പ്ര​വൃ​ത്തി​ക​ൾ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹാ​രം കാ​ണേ​ണ്ടി​ട​ത്ത് തി​ക​ഞ്ഞ നി​സം​ഗ​ത​യോ​ടെ​യാ​ണ് എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം പെ​രു​മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് എ​റി​യാ​ട് അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ടു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​താ​പ​ൻ.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് സ​ഗീ​ർ, കെ.​എം. സാ​ദ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ്സി.​പി. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം. നാ​സ​ർ, പി.​എ​ച്ച്. മ​ഹേ​ഷ്, പി.​കെ. ഷം​സു​ദീ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ് പി.​ബി. മൊ​യ്തു, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം ക​യ്പ​മം​ഗ​ലം, പെ​ൻ​ഷ​ണേ​ഴ്സ് അ​സോ. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. കു​ഞ്ഞു മൊ​യ്തീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫീ​സി​നു​മു​മ്പി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളുടെ കു​ത്തി​യി​രിപ്പ്

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന മ​ണ്ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫീ​സി​ൽ കു​ത്തി​യി​രു​ന്നു. രാ​സ​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, രാ​സ​മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള നി​വേ​ദ​നം ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ഹ​സി​ൽ​ദാ​ർ​ക്കു ന​ൽ​കി.

എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫീ​സി​ലെ​ത്തി നി​വേ​ദ​നം ന​ൽ​കി കു​ത്തി​യി​രു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ചു.

ഭൂ ​ഉ​ട​മ​ക​ൾ​ക്കും രാ​സ​മാ​ലി​ന്യം​കൊ​ണ്ടു​വ​ന്ന് ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ഭൂ​മി​യും നി​ക​ത്തി​യ​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ൻ റൂ​റ​ൽ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ദു​ര​ന്ത​നി​വാ​ര​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി രാ​സ​മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ത്തി​യി​രു​പ്പു​സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

രാ​സ​മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ പ​റ​ഞ്ഞു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​പി. സ്‌​നേ​ഹ​ല​ത, എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​ബി ഉ​മ്മ​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​കെ. ഹാ​രി​സ്, സ​രി​ത പു​രു​ഷ​ൻ, വി.​ആ​ർ. റെ​നീ​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Eriyad Panchayat

Recent News

Corehub Up