പ്രതീകാത്മക ചിത്രം
തൃശൂർ: മുള്ളൂർക്കര അസുരൻകുണ്ട് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്നു രാവിലെ പത്തിനുശേഷം തുറക്കും. ഡാമിലെ ജലനിരപ്പ് 8.80 മീറ്ററായി ക്രമീകരിക്കാനാണ് ജില്ലാ കളക്ടർ അനുമതി നൽകിയത്. മുള്ളൂർക്കര, ചേലക്കര, പാഞ്ഞാൾ പഞ്ചായത്തുകളിലെ പുതുപ്പാലം തോട്, കൂളിത്തോട് എന്നിവടങ്ങളിൽ ജലനിരപ്പുയരാനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
Tags : Nattuvishesham DistrictNews DeepikaNews opened