പ്രതീകാത്മക ചിത്രം
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ പൂങ്കോട് മുള്ളുവിള ദേവീക്ഷേത്രത്തിന് സമീപം ഒരേ ദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ചു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനായിരുന്നു സംഭവം. ഡിവൈഡറിലേക്ക് കയറിയ ഒരു കാർ തലകീഴായി മറിയുകയായിരുന്നു. ഇരു കാറുകൾക്കും നാശനഷ്ടം സംഭവിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനത്തെ റോഡിൽനിന്നു നീക്കംചെയ്തു.