x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ല്‍

വെബ്ഡെസ്ക്
Published: August 5, 2026 03:33 AM IST | Updated: August 5, 2026 03:33 AM IST

ഷെ​യ്ഖ് സി​ദ്ദി​ഖ്

മൂ​വാ​റ്റു​പു​ഴ : വി​ല്‍​പ​ന​യ്ക്കെ​ത്തി​ച്ച ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പൊ​ലി​സ് പി​ടി​യി​ല്‍. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഷെ​യ്ഖ് സി​ദ്ദി​ഖ് (66)ആ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വാ​ഴ​പ്പി​ള്ളി മി​ല്‍​മ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ക​ണ്ട് സം​ശ​യം തോ​ന്നി​യ​തോ​ടെ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എം. റാ​സി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ട്രെ​യി​ന്‍ മാ​ര്‍​ഗം ആ​ലു​വ​യി​ല്‍ എ​ത്തി​ച്ച​തി​നു​ശേ​ഷം ബ​സി​ലാ​ണ് ഇ​യാ​ള്‍ മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി​യ​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​ആ​ര്‍. ര​ഞ്ജു​മോ​ള്‍, ഗ്രേ​ഡ് എ​സ്‌​ഐ​മാ​രാ​യ ഷി​ബു മാ​ത്യു, കെ.​എം. അ​നീ​ഷ്, സി.​കെ. മീ​രാ​ന്‍, പി.​എ​സ്. സ​ലിം, സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​പി. അ​ജേ​ഷ്, സി​ജോ ത​ങ്ക​പ്പ​ന്‍, ബി​നി​ല്‍ എ​ല്‍​ദോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up