x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 5, 2026 04:17 AM IST | Updated: August 5, 2026 04:17 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്റെ ഭാ​ഗ​മാ​യി കൊ​ല്ലം എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 3.058 ഗ്രാം ​മെ​ത്ത​ഫെ​റ്റാ​മി​നു​മാ​യി കൊ​റ്റ​ങ്ക​ര മാ​മൂ​ട് സ്വ​ദേ​ശി ആ​ഷി​ഖി​നെ (ത​ല്‍​ഹ​ത്ത്- 24) അ​റ​സ്റ്റ് ചെ​യ്തു. കി​ളി​കൊ​ല്ലൂ​ര്‍, ക​രി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
ലോ​ഡ്ജി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ലാ​ണ് ല​ഹ​രി​വ​സ്തു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

കൊ​ല്ലം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദി​ലീ​പ് കു​മാ​ര്‍, ഷെ​ഫീ​ക്ക്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി. ​അ​ഖി​ല്‍, സൂ​ര​ജ്, സാ​ലിം, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഷീ​ജ കു​മാ​രി, ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham Local News Youth arrested

Recent News

Corehub Up