x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ: ദുരിതം ബാ​ക്കി; ആ​ശ​ങ്കയും

വെബ്ഡെസ്ക്
Published: August 5, 2026 04:20 AM IST | Updated: August 5, 2026 04:20 AM IST

ക​ന​ത്ത മ​ഴ​യി​ൽ വാ​ര​പ്പെ​ട്ടി ചി​റ​ങ്ങ​ര​യി​ല്‍ സി.​എം. മു​ഹ​മ്മ​ദി​ന്‍റെ ഏ​ത്ത​വാ​ഴകൾ ഒടിഞ്ഞുവീണ് ന​ശി​ച്ച​നിലയിൽ.

കൊ​ച്ചി: മ​ഴ ഭീ​തി​യൊ​ഴി​യാ​തെ ജി​ല്ല. റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച പ​ക​ല്‍ മ​ഴ മാ​റി നി​ന്നെ​ങ്കി​ലും മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ല്‍​കു​ന്ന​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം ഉ​ണ്ടാ​യ​തോ​ടെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി. അ​തേ​സ​മ​യം മൂ​വാ​റ്റു​പു​ഴ​യ​ട​ക്ക​മു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് ദു​രി​ത​ത്തി​ലാ​ണ്. തീ​ര​ദേ​ശ​ത്തും മ​ഴ കു​റ​ഞ്ഞു. ഇ​തോ​ടെ ചെ​ല്ലാ​നം അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യും ഒ​ഴി​ഞ്ഞു​തു​ട​ങ്ങി.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ഒ​മ്പ​ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 64 കു​ടും​ബ​ങ്ങ​ളി​ലെ 203 പേ​ർ ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 73 പു​രു​ഷ​ന്മാ​രും 103 സ്ത്രീ​ക​ളും 27 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. 14 പേ​ര്‍ വ​യോ​ജ​ന​ങ്ങ​ളാ​ണ്. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ല്‍ ര​ണ്ടും കു​ന്ന​ത്തു നാ​ട് താ​ലൂ​ക്കി​ല്‍ മൂ​ന്നും മൂ​വാ​റ്റു​പു​ഴ​യി​ല്‍ നാ​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

റെ​ഡ് അ​ല​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ ഏ​ഴ് വ​രെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്ത​നം നി​റു​ത്തി​വ​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും പ്ര​ള​യ, മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ദി​വ​സ​വും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്ത​ണ​മെ​ന്നും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ ചെ​ല്ലാ​നം, ക​ണ്ണ​മാ​ലി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ബ് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ള്‍​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ വേ​ണ്ടി​വ​ന്നാ​ല്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​ണം. ക​ഴി​യു​ന്ന​ത്ര പേ​രോ​ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണം. ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ത​യാ​റാ​കാ​ത്ത​വ​ര്‍​ക്ക് രേ​ഖാ​മൂ​ലം ഉ​ത്ത​ര​വ് ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

എ​ട്ട് വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ പെ​യ്യു​ന്ന മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ എ​ട്ടു വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഏ​ഴു വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​മാ​യും ഒ​രു വീ​ടി​ന് പൂ​ര്‍​ണ​മാ​യും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ആ​ലു​വ താ​ലൂ​ക്കി​ലെ ഒ​രു ക​ട​മു​റി​ക്കും ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​ല്‍ 115.6 മി​ല്ലി മീ​റ്റ​ര്‍ മു​ത​ല്‍ 204.4 മി​ല്ലി മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ജ​ല​നി​ര​പ്പ് താ​ഴു​ന്നു

ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി. മൂ​വാ​റ്റു​പു​ഴ​യാ​റി​ലും പെ​രി​യാ​റി​ലും ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് നി​ര​ക്കി​ന് താ​ഴെ എ​ത്തി.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് 11.13 മീ​റ്റ​ര്‍ (അ​പ​ക​ട​നി​ല 11.93 മീ​റ്റ​ർ) ആ​ണ്.

തൊ​ടു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് 11.04 മീ​റ്റ​ര്‍ (അ​പ​ക​ട​നി​ല 11.79 മീ​റ്റ​ര്‍), കാ​ളി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് 11.98 മീ​റ്റ​ര്‍ (അ​പ​ക​ട​നി​ല 14.1 മീ​റ്റ​ര്‍) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ സ്ഥി​തി.

24 ശ​ത​മാ​നം മ​ഴ കു​റ​വ്

പെ​യ്തി​ട്ടും പെ​യ്തി​ട്ടും ജി​ല്ല​യി​ല്‍ 24 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ്. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഇ​ന്ന​ലെ വ​രെ 1429.9 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ജി​ല്ല​യ്ക്ക് ആ​കെ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ 1092.5 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭി​ച്ച​ത്. നി​ര​വ​ധി ജി​ല്ല​ക​ള്‍ വെ​ള്ള​ത്തി​നി​ടി​യി​ലാ​ക്കി​യ മി​ന്ന​ല്‍ പ്ര​ള​യ​മ​ട​ക്കം സം​സ്ഥാ​ന​ത്തു​ണ്ടാ​യി​ട്ടും 23 ശ​ത​മാ​നം മ​ഴ കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഖ​ന​ന വി​ല​ക്ക്

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി വ​യ്ക്കാ​ന്‍ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തു​പ്ര​കാ​രം നാ​ളെ വ​രെ എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പ് അ​റി​യി​ച്ചു.

ക​ണ്‍​ട്രോ​ള്‍ റൂം

​താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ​യും ക​ള​ക്ട​റേ​റ്റി​ലെ​യും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലു പേ​രു​ള്ള സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സ്, പൊ​ലി​സ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും സ​ജ്ജ​മാ​ണ്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ജെ​സി​ബി, ട്രാ​ക്ട​റു​ക​ള്‍ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

കോ​ത​മം​ഗ​ല​ത്ത് 20 ല​ക്ഷത്തിന്‍റെ കൃ​ഷി​നാ​ശം

കോ​ത​മം​ഗ​ലം: ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ല്‍ 20 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം. കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ലെ ക​വ​ള​ങ്ങാ​ട്, പോ​ത്താ​നി​ക്കാ​ട്, നെ​ല്ലി​ക്കു​ഴി, വാ​ര​പ്പെ​ട്ടി, പൈ​ങ്ങോ​ട്ടൂ​ര്‍, പ​ല്ലാ​രി​മം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ത​മം​ഗ​ലം മു​നി​പ്പാ​ലി​റ്റി​യി​ലു​മാ​ണ് കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

3875 കു​ല​ച്ച എ​ത്ത വാ​ഴ​ക​ള്‍, 2050 കു​ല​യ്ക്കാ​റാ​യ വാ​ഴ​ക​ള്‍, കാ​യ്ഫ​ല​മു​ള്ള 42 ജാ​തി​ക​ള്‍, 50 ക​മു​കു​ക​ള്‍, 0.8 ഹെ​ക്ട​ര്‍ ക​പ്പ, 0.2 ഹെ​ക്ട​ര്‍ നെ​ല്ല്, 0.8 ഹെ​ക്ട​ര്‍ പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​യ്ക്കാ​ണ് മ​ഴ​യി​ല്‍ നാ​ശം സം​ഭ​വി​ച്ച​ത്. ഏ​ക​ദേ​ശം 52 ക​ര്‍​ഷ​ക​രു​ടെ വി​ള​ക​ള്‍​ക്കാ​ണ് ന​ഷ്ടം ഉ​ണ്ടാ​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​നാ​ശം നേ​രി​ട്ട​ത് ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലും കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലു​മാ​ണ്. ബ്ലോ​ക്കി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​യി​ലെ​യും കൃ​ഷി​ഭ​വ​നു​ക​ള്‍ വ​ഴി ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് കോ​ത​മം​ഗ​ലം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ്രി​യ​മോ​ള്‍ തോ​മ​സ് പ​റ​ഞ്ഞു.

മൂ​വാ​റ്റു​പു​ഴയി​ലും വ്യാ​പ​ക നാ​ശം

മൂ​വാ​റ്റു​പു​ഴ: മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ള്‍ വീ​ണു വീ​ട് ത​ക​ര്‍​ന്നു, കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു, വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു, ക​പ്പ​യും വാ​ഴ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളും ന​ശി​ച്ചു. മൂ​വാ​റ്റു​പു​ഴ​യാ​റി​നു തീ​ര​ത്തു​ള്ള കൃ​ഷി​ക​ള്‍​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ന​ഷ്ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് കൃ​ഷി​വ​കു​പ്പ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.
നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കാ​യ​നാ​ട് എ​സ്എ​ന്‍​ഡി​പി ശാ​ഖ​യ്ക്ക് സ​മീ​പം പ​ടി​ഞ്ഞാ​റേ കോ​ള​ത്ര സു​മ​തി വാ​സു​വി​ന്‍റെ വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

പ​തി​റ്റാ​ണ്ടു മു​ന്‍​പ് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് നി​ര്‍​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വി​ള്ള​ലു​ണ്ടാ​യി. ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. അ​പ​ക​ട​ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ടും​ബ​ത്തെ സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചു.

ക​ടാ​തി ക​ര​ണാ​ട്ടു​കാ​വി​നു സ​മീ​പം മാ​ളി​ക​യി​ല്‍ ജി​ല്‍​ജി പോ​ളി​ന്‍റെ വീ​ട്ടി​ലേ​ക്കു തെ​ങ്ങു മ​റി​ഞ്ഞു വീ​ണു വീ​ടി​നും കി​ണ​റി​നും ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സൗ​രോ​ർ​ജ പാ​ന​ലു​ക​ള്‍​ക്കും ത​ക​രാ​ര്‍ സം​ഭ​വി​ച്ചു. വീ​ട്ടു​കാ​ര്‍ ത​ലനാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ല്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ട​ശേ​രി​ക്കു​ടി ജ​മാ​ലി​ന്‍റെ വീ​ട്ടി​ലെ കി​ണ​ര്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വ​ന്‍ ശ​ബ്ദ​ത്തോ​ടെ ഇടിഞ്ഞു താഴ്ന്നിരുന്നു.

 

 

Tags : Nattuvishesham DistrictNews DeepikaNews Rain

Recent News

Corehub Up