പ്രതീകാത്മക ചിത്രം
കൊല്ലം: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗില്‍ 33 കേസുകള്‍ തീര്‍പ്പാക്കി. 43 കേസുകളാണ് പരിഗണിച്ചത്. 10 കേസുകള്‍ തുടര്‍നടപടികള്‍ക്കായി മാറ്റി.
കമ്മീഷന് അംഗങ്ങളായ ബി. മോഹന്‍കുമാര്‍, സിസിലി ജോസഫ്, കെ. കെ. ഷാജു എന്നിവരാണ് പങ്കെടുത്തത്. ശങ്കരമംഗലത്ത് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പന്മന ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ്, പൊലീസ് എസ്എച്ച്ഒ എന്നിവരെ ചുമതലപ്പെടുത്തി.
Tags : Nattuvishesham Local News Child Rights Commission 33 cases