x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​ക്കു​ഴി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി, നാ​ലു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

വെബ്ഡെസ്ക്
Published: August 5, 2026 02:45 AM IST | Updated: August 5, 2026 02:45 AM IST

പ്രതീകാത്മക ചിത്രം

പു​ത്തൂ​ർ: തോ​ണി​പ്പാ​റ റോ​ഡി​ൽ ആ​ന​ക്കു​ഴി സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് നാ​ലു കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു. സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. വാ​ഴ​ക്കാ​ല കാ​ർ​ത്തു, കാ​ട്ടി​ൽ ഉ​ണ്ണി, പാ​റ​ത്തോ​ട്ടി​ൽ വ​ർ​ഗീ​സ്, മാ​കേ​ത്ത് അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശം കെ. ​രാ​ജ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ്ര​ദേ​ശ​ത്തെ കു​ന്നി​ൽ​നി​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പ്ര​ദേ​ശ​ത്തെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​യോ​ള​ജി​സ്റ്റി​നും വ​നം, റ​വ​ന്യൂ സോ​യി​ൽ സ​ർ​വ്വേ വ​കു​പ്പു​ക​ൾ​ക്കും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സേ​തു​മാ​ധ​വ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Landslide

Recent News

Corehub Up