ഡോ. ഗ്രിൻസൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
കോലഞ്ചേരി: 2025-26 അധ്യയന വർഷത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ നിന്നും ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം എന്നിവ നേടിയ വിദ്യാർഥികൾക്കുള്ള ബിരുദ സമർപ്പണ സമ്മേളനം വിഹാൻ നടത്തി. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഗ്രിൻസൻ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോളജ് ട്രസ്റ്റ് സെക്രട്ടറി ഡോ. വിജു ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജീൻ എ. വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. തമ്പി ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ജോസ്, വിഹാൻ കോ ഓർഡിനേറ്റർ ഡോ. ബേസിൽ ബി. മാത്യു എന്നിവർ പ്രസംഗിച്ചു.