x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ഞ്ചേ​രി പാ​ത​യോ​ര​ത്ത് തെരുവുനായ

വെബ് ഡെസ്ക്
Published: September 15, 2026 04:01 AM IST | Updated: September 15, 2026 04:01 AM IST

അ​ഗ​സ്ത്യാ​ക്കോ​ട് ആ​ല​ഞ്ചേ​രി പാ​ത​യോ​ര​ത്തെ തെ​രു​വു​നാ​യ​ക​ള്‍.

അ​ഞ്ച​ല്‍: ഒ​രു രാ​ത്രി ഇ​രു​ട്ടി വെ​ളു​ത്ത​പ്പോ​ള്‍ അ​ഗ​സ്ത്യാ​ക്കോ​ട് ആ​ല​ഞ്ചേ​രി പാ​ത​യോ​ര​ത്ത് ക​ണ്ട​ത് നൂ​റി​ല​ധി​കം നാ​യ​ക​ളെ. പു​റ​ത്തു​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടി​റ​ക്കി​യ​താ​ണ് ഈ നായകളെന്നാണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഇ​വ​യെ തു​ര​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ക്കു​മ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് നേ​രെ ഇ​ത് പാ​ഞ്ഞ​ടു​ക്കു​ക​യാ​ണ്. പ്ര​ധാ​ന പാ​ത​യി​ലും ഇ​ട റോ​ഡു​ക​ളി​ലും തെ​രു​വ് നാ​യ​ക​ളാ​ല്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ളെ​യും കാ​ല്‍​ന​ട ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രെ​യും തെ​രു​വ് നാ​യ​ക​ള്‍ ആ​ക്ര​മി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നാ​യ​ക​ളെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : District News Nattuvishesham

Recent News

Corehub Up