അമ്പലത്തറ: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ റോഡിലേക്ക് വളര്ന്നുനില്ക്കുന്ന കാടും മരക്കൊമ്പുകളും യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. റോഡിലേക്ക് പടര്‍ന്നുപന്തലിച്ച് തുങ്ങി കിടക്കുന്നകാടുകളും മരകൊമ്പുകളും ബസ് യാത്രക്കാരുടെയും മറ്റും കൈയ്ക്കും മുഖത്തും തട്ടി പരിക്കേല്‍ക്കുന്നു.
അതോടൊപ്പം തന്നെ ബസുകളും മറ്റു വലിയ വാഹനങ്ങളും മരകൊമ്പുകള്‍ തട്ടാതിരിക്കാന്‍ വാഹനം പെട്ടെന്ന് മറുദിശയിലേക്ക് തിരിക്കുമ്പോള്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.
ചില പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണത്തിന്റെ ഭാഗമായി കാടുകളും മരകൊമ്പുകളും നീക്കം ചെയ്തിരുന്നെങ്കിലും മറ്റു പ്രദേങ്ങളില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ മരൊമ്പുകളും കാടുകളും ഇപ്പോഴും സംസ്ഥാന പാതയിലുണ്ട്.
Tags : Nattuvishesham Local News Don't expose your hands and head..!