ഇളങ്ങുളം സെന്റ് മേരീസ് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജലവിഭവ ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു. കാഞ്ഞി
ഇളങ്ങുളം: വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് ജലവിഭവ ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ്. ഇളങ്ങുളം സെന്റ് മേരീസ് എൽപി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ചാവറയച്ചന്റെ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പദ്ധതിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉന്നമനത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് നിസംശയം പറയാൻ സാധിക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. മാണി സി. കാപ്പൻ എംഎൽഎ പ്രതിഭകളെ ആദരിക്കലും ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും നടത്തി. കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലൂപറന്പിൽ, സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ, ജില്ലാ പഞ്ചായത്ത് മെംബർ തോമസ് കുന്നപ്പള്ളി,
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗീതാ സജി, കാഞ്ഞിരപ്പള്ളി എഇഒ എസ്. സുൾഫിക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, മെംബർമാരായ സൂര്യമോൾ, ജോഷി കെ. ആന്റണി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസ് ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Pathanamthitta