വടക്കഞ്ചേരി: കേരളനടനത്തിന്റെ ഉപജ്ഞാതാവായ ഡോ. ഗുരു ഗോപിനാഥിന്റെ നാമധേയത്തിലുള്ള പുരസ്കാരം വടക്കഞ്ചേരി സ്വദേശി റിഷി വിശാഖിന്. കേരളനടനത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയതു പരിഗണിച്ചാണ് പുരസ്കാരം.
തൃശൂർ സംഗീതനാടക അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാറിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കലാമണ്ഡലം രാജേഷിന്റെ ശിക്ഷണത്തിൽ മൂന്നുവയസുമുതൽ കേരളനടനം, കുച്ചുപ്പുടി, ഭരതനാട്യം, കഥകളി എന്നിവ അഭ്യസിച്ചുവരുന്നുണ്ട്. ജില്ലാ- സംസ്ഥാന കലോത്സവങ്ങളിൽ നിർവധി തവണ വിവിധയിനങ്ങളിൽ എഗ്രേഡ് ലഭിച്ചിട്ടുണ്ട്.
മഞ്ഞപ്ര പികെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വടക്കഞ്ചേരി ഗാന്ധിഗ്രാമത്തിൽ വിശാഖ് - സലീല ദമ്പതികളുടെ മകനാണ്.