അങ്കമാലി എൽഎഫ് ആശുപത്രിയിലെ ഡോ. ജൈജു ജെയിംസ് ചാക്കോളയ്ക്ക് ജീവധാര ഫൗണ്ടേഷന്റെ ആദരവ് നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ നൽകുന്നു . സാജു ചാക്കോ, ലക്സി ജോയ്, പി
അങ്കമാലി: അങ്കമാലി ജീവധാര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു. ജീവധാര ഫൗണ്ടേഷൻ മിനി ഹാളിൽ നടന്ന ആദരവ് സമ്മേളനം നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ജൈജു ജെയിംസ് ചാക്കോളയെ ജീവധാര ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്സി ജോയ്, ജീവധാര ഫൗണ്ടേഷൻ ജനറൽ ബോഡി അംഗങ്ങളായ ഗഫൂർ എളമന, പി.വി. സജീവൻ, ജീവധാര നാലുമണിപ്പൂക്കൾ കൺവീനർ ലൂസി ഐപ്പ്, മെഡിക്കൽ ക്യാമ്പ് കോ ഓർഡിനേറ്റർ ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam