x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതാപകാലത്തേക്ക് എത്തുമോ ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റ്?

വെബ് ഡെസ്ക്
Published: September 2, 2026 12:16 AM IST | Updated: September 2, 2026 12:16 AM IST

ശ്രീ​​മൂ​​ലം മാ​​ർ​​ക്ക​​റ്റി​​ലെ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന സ്റ്റാ​​ളു​​ക​​ൾ.

വൈ​​ക്കം: വൈ​​ക്കം തോ​​ട്ടു​​വ​​ക്ക​​ത്ത് കെ​​വി ക​​നാ​​ല​ന്‍റെ ഓ​​ര​​ത്തെ ശ്രീ​​മൂ​​ലം മാ​​ർ​​ക്ക​​റ്റ് പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി. രാ​​ജ​​ഭ​​ര​​ണ കാ​​ല​​ത്ത് ആ​​രം​​ഭി​​ച്ച ശ്രീ​​മൂ​​ലം മാ​​ർ​​ക്ക​​റ്റ് പ​​തി​​റ്റാ​​ണ്ടു​​ക​​ളോ​​ളം വൈ​​ക്ക​​ത്തെ പ്ര​​ധാ​​ന വാ​​ണി​​ജ്യ കേ​​ന്ദ്ര​​മാ​​യി​​രു​​ന്നു.

ജ​​ല​​മാ​​ർ​​ഗ​​വും ക​​ര​​മാ​​ർ​​ഗ​​വും സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ൾ ച​​ന്ത​​യി​​ലെ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന മാ​​ർ​​ക്ക​​റ്റി​​ന്‍റെ പോ​​യ കാ​​ല പ്ര​​താ​​പം വീ​​ണ്ടെ​​ടു​​ക്കാ​​ൻ ന​​ഗ​​ര​​സ​​ഭ പ​​ത്തു ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചു ച​​ന്ത​​യി​​ലെ ക​​ട​​മു​​റി​​ക​​ൾ ന​​വീ​​ക​​രി​​ച്ചി​​രു​​ന്നു. മ​​ത്സ്യ​​വും മാം​​സ​​വും പ​​ച്ച​​ക്ക​​റി​​യ​​ട​​ക്ക​​മു​​ള്ള ഭ​​ക്ഷ്യ​വ​​സ്തു​​ക്ക​​ളും മ​​റ്റ് കാ​​ർ​​ഷി​​ക കാ​​ർ​​ഷി​​കേ​​ത​​ര ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന ഇ​​ട​​മാ​​ക്കി ച​​ന്ത​​യെ മാ​​റ്റു​​ന്ന​​തി​​നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യ​​ത്. ച​​ന്ത​​യി​​ൽ ആ​​റു സ്റ്റാ​​ളു​​ക​​ളാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ ഏ​​ഴു​​വ​​ർ​​ഷ​​ത്തി​​നി​​ടെ ച​​ന്ത​​യി​​ലെ മൂ​​ന്ന് സ്റ്റാ​​ളു​​ക​​ൾ മാ​​ത്ര​​മാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ര​​ണ്ടു സ്റ്റാ​​ളു​​ക​​ൾ വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്ത​​വ​​ർ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചി​​ല്ല.

മ​​ത്സ്യ, മാം​​സ വ്യാ​​പാ​​രം ന​​ട​​ത്തി​​യി​​രു​​ന്ന സ്റ്റാ​​ളു​​ക​​ൾ കു​​റ​​ച്ചു കാ​​ല​​ത്തി​​നു ശേ​​ഷം പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ച്ചു.

മാ​​ർ​​ക്ക​​റ്റി​​ൽ മാ​​ലി​​ന്യ​സം​​സ്ക​​ര​​ണ​​ത്തി​​ന് സം​​വി​​ധാ​​നം ഇ​​ല്ലാ​​ത്ത​​താ​​യി​​രു​​ന്നു മാം​​സ വ്യാ​​പാ​​ര സ്ഥാ​​പ​​നം പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്. സാ​​മ്പ​​ത്തി​​ക പ​​രാ​​ധീ​​ന​​ത ഏ​​റെ​​യു​​ള്ള ന​​ഗ​​ര​​സ​​ഭ വ​​രു​​മാ​​ന​​മാ​​ർ​​ജി​​ക്കാ​​നാ​​ണ് ച​​ന്ത​​യി​​ലെ സ്റ്റാ​​ളു​​ക​​ൾ ന​​വീ​​ക​​രി​​ച്ച​​ത്. ച​​ന്ത​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ വ്യാ​​പാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ഭൗ​​തിക സാ​​ഹ​​ച​​ര്യം മെ​​ച്ച​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഏ​​റെ​​ക്കാ​​ല​​മാ​​യു​​ണ്ട്. സ്റ്റാ​​ളു​​ക​​ൾ വ്യാ​​പാ​​ര​​ത്തി​​ന് ന​​ൽ​​കി ച​​ന്ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​ത്തി​​ന് സം​​വി​​ധാ​​നം ഒ​​രു​​ക്ക​​ണം

നൂ​​റ്റാ​​ണ്ടു​​ക​​ൾ പ​​ഴ​​ക്ക​​മു​​ള്ള ച​​ന്ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം പു​​ന​​രാം​​ഭി​​ക്കാ​​ൻ വ്യാ​​പാ​​ര സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ പി​​റ​​കി​​ലെ സ്ഥ​​ല​​ത്ത് മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​ത്തി​​ന് സം​​വി​​ധാ​​നം ഒ​​രു​​ക്ക​​ണം. മ​​ത്സ്യ, മാം​​സ വ്യാ​​പാ​​ര​​ത്തി​​ന് ഇ​​വി​​ടെ ഏ​​റെ സാ​​ധ്യ​​ത​​യു​​ണ്ട്. ആ​​ളു​​ക​​ൾ കൂ​​ടു​​ത​​ലാ​​യി എ​​ത്തി​​ത്തു​​ട​​ങ്ങി​​യാ​​ൽ മ​​റ്റ് വ്യാ​​പാ​​ര​​ങ്ങ​​ളും ന​​ട​​ക്കും. ച​​ന്ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ശ​​ക്തി​​പ്പെ​​ട്ടാ​​ൽ ന​​ഗ​​ര​​സ​​ഭ​​യ്ക്കും സാ​​മ്പ​​ത്തി​​ക​​മാ​​യി ഗു​​ണ​​ക​​ര​​മാ​​കും.


എ​​സ്. ഹ​​രി​​ദാ​​സ​​ൻ​​നാ​​യ​​ർ
ന​​ഗ​​ര​​സ​​ഭാ കൗ​​ൺ​​സി​​ല​​ർ, വൈ​​ക്കം

Tags : Nattuvishesham Districtnews Deepikanews glory days

Recent News

Corehub Up