x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് നാ​ല് മാ​സം: അ​ടി​യ​ന്ത​ര ന​ട​പ​ടി വേണമെന്ന്

വെബ് ഡെസ്ക്
Published: October 6, 2026 12:22 AM IST | Updated: October 6, 2026 12:22 AM IST

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ 36-ാം വാ​ര്‍​ഡ് ശാ​ന്തി​ഗ്രാ​മി​ല്‍ ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി​യ​താ​യി പ​രാ​തി. ഇ​തേ തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ.​വി. പ്ര​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​ന്തി​ഗ്രാം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​ക്കും അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​ക്കും രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
നേ​ര​ത്തെ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ആ​ഴ്ച​ക​ളോ​ളം കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് കൗ​ണ്‍​സി​ല​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​പോ​കു​ന്ന​ത് പ​തി​വാ​ണ്. വി​ഷ​യം ഗൗ​ര​വ​മാ​യി പ​ഠി​ച്ച്, നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന പൈ​പ്പ് പൊ​ട്ട​ലി​നും കു​ടി​വെ​ള്ള ത​ട​സ​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഇ. ​ജ​യ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മം​ഗ​ല​ശേ​രി, എം. ​ച​ന്ദ്ര​ഹാ​സ്, സി. ​ര​തീ​ഷ് കു​മാ​ര്‍, കെ. ​കൃ​ഷ്ണ​ദാ​സ്, ത​ങ്ക​ച്ച​ന്‍ ആ​ന്‍റ​ണി, എം. ​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ണ്ടും അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up