x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മ​രു​ന്ന്‌ കേ​സ്; നാ​ലു മാ​സത്തിനിടെ 291 അ​റ​സ്റ്റ്


Published: May 8, 2026 06:22 AM IST | Updated: May 8, 2026 06:22 AM IST

കൊ​ല്ലം: നാ​ലു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്ത​ത്‌ 298 ല​ഹ​രി​മ​രു​ന്ന്‌ കേ​സ്‌. കേ​സു​ക​ളി​ൽ 305 പ്ര​തി​ക​ളെ ക​ണ്ടെ​ത്തി. 291പേ​രെ അ​റ​സ്റ്റ് ചെ​യ്‌​തു. 28 കി​ലോ ക​ഞ്ചാ​വും എം​ഡി​എം​എ, മെ​ത്താം​ഫെ​റ്റ​മി​ൻ, ഹാ​ഷി​ഷ് ഓ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചു. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്രം 2983 കേ​സ്‌ ര​ജി​സ്റ്റ​ർ ചെ​യ്തു​വ​ന്ന്‌ സെ​ർ​ച്ച്‌ എ​ൻ​ജി​ൻ ഫോ​ർ എ​ക്സൈ​സ്‌ ക്രൈം (​എ​സ്‌​ഇ​ഇ​സി)​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​ത്‌ കേ​ര​ള​ത്തി​ൽ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്‌. മൊ​ബൈ​ൽ വ​ഴി ബ​ന്ധ​പ്പെ​ടാ​നും വാ​ങ്ങാ​നും എ​ളു​പ്പ​മാ​ക്കു​ന്നു​വെ​ന്ന​തും ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളും ഇ​തി​ന് വ​ഴി​യൊ​രു​ക്കു​ന്നു. നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ സ്കൂ​ളു​ക​ൾ​ക്കു സ​മീ​പം 922 പ​രി​ശോ​ധ​ന​ക​ളും ബ​സ്‍​സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​യും ന​ട​ത്തി.

പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യും പു​തു​ത​ല​മു​റ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വാ​ക്ക​ളി​ലും ല​ഹ​രി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​താ​യും കൊ​ല്ലം എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.വി. വി​നോ​ദ് പ​റ​ഞ്ഞു. നി​ല​വി​ൽ യു​വ​ത​ല​മു​റ​യി​ലെ 20ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്‌.

എ​ക്സൈ​സ് വ​കു​പ്പും നാ​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗ​വും ചേ​ർ​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കു​ള്ള വ്യാ​പ​നം ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്‌. ല​ഹ​രി​യെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്നും കെ. ​വി .വി​നോ​ദ് പ​റ​ഞ്ഞു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up