മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ആഘോഷം സിഎംഎല്‍ ശാഖാ ഡയറക്ടര്‍ ഫാ. ബിനു പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. പാട്ടുകുര്‍ബാനയില്‍ വികാരി ഫാ. ബിനു പൈനുങ്കല്‍ കാര്‍മികനായി.
ആഘോഷം ഉദ്ഘാടനം സിഎംഎല്‍ ശാഖാ ഡയറക്ടര്‍ ഫാ. ബിനു പി. ജോസഫ് നിര്‍വഹിച്ചു. മിഷന് ലീഗ് ശാഖാ പ്രസിഡന്റ് ഷേര്‍ലി ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ബെറ്റി ഡിഎസ്ടി ദുക്റാന സന്ദേശം നല്കി.
ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മിഷന് ലീഗ് അംഗത്വ സ്വീകരണം നടന്നു. സെന്റ് തോമസ് നാമധാരികളെ ആദരിച്ചു. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ജോണി കാരക്കട, കൈക്കാരന് ഷാജി കപ്പലുമാക്കല്‍,
പിടിഎ പ്രസിഡന്റ് ഷിബു കണ്ടത്തില്‍, മേഖലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നിനി കുറുപ്പന്‍പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
Tags : Local News Nattuvishesham Wayanad