x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​റ്റൂ​രി​ൽ ദു​ക്‌​റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു


Published: July 4, 2026 04:42 AM IST | Updated: July 4, 2026 04:42 AM IST

മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ദു​ക്‌​റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള നേ​ർ​ച്ച​സ​ദ്യ ഫാ. ​ആ​ന്‍റോ ചേ​രാ​ൻ​തു​രു​ത്തി വെ​ഞ്ചി​രി​ക്കു​ന്നു.

മ​ല​യാ​റ്റൂ​ർ : മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലും സെ​ന്‍റ് തോ​മ​സ് പ​ള​ളി​യി​ലും ദു​ക്‌​റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. സെ​ന്‍റ് തോ​മ​സ് പ​ള​ളി​യി​ൽ ന​ട​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ആ​ന്‍റോ ചേ​രാ​ൻ​തു​രു​ത്തി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ വെ​ഞ്ചി​രി​പ്പ്, കു​ട്ടി​ക​ളു​ടെ ആ​ദ്യ​ചോ​റൂ​ട്ട്, നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ ന​ട​ന്നു.

വൈ​കി​ട്ട് കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. കു​രി​ശു​മു​ടി​യി​ൽ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​ച്ചി​ൻ മാ​മ്പു​ഴ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പാ​ച്ചോ​ർ നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു.

ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ വെ​ള്ളാ​ഞ്ഞി​യി​ൽ , കു​രി​ശു​മു​ടി സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്റ​ണി ന​ടു​വ​ത്തു​ശോ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up