മാർച്ചിൽ കുട്ടികളുമായി പങ്കെടുക്കുന്ന രക്ഷിതാക്കളായ അധ്യാപകർ.
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ നേതൃത്വത്തില്‍ അധ്യാപകര്‍ ജില്ലാ മാര്‍ച്ച് നടത്തി. കോട്ടയം ജനറല്‍ ആശുപത്രി പരിസരം മുതല്‍ തിരുനക്കര വരെ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് അധ്യാപകര്‍ പങ്കെടുത്തു.
മാര്‍ച്ച് തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.എ. ജാസ്മിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. രാജേഷ്, സംസ്ഥാന എക്സിക്യൂട്ടിവംഗം കെ.ജെ. പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം വി.കെ. ഷിബു, ജില്ലാ സെക്രട്ടറി ടി. രാജേഷ്, ജില്ലാ ട്രഷറര്‍ ബിറ്റു പി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Teachers march