x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ​ത് എ​ട്ടു വൈ​ദ്യു​ത തൂ​ണു​ക​ൾ


Published: July 9, 2026 01:20 AM IST | Updated: July 9, 2026 01:20 AM IST

 

തൃ​ക്ക​രി​പ്പൂ​ർ: വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ തൃ​ക്ക​രി​പ്പൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. എ​ട്ടു വൈ​ദ്യു​ത​തൂ​ണു​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണു. വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണ് ഇ​ള​മ്പ​ച്ചി ത​ലി​ച്ചാ​ല​ത്തെ പി. ​സു​ലോ​ച​ന​യു​ടെ വീ​ട് ത​ക​ർ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​നു മു​ക​ളി​ലൂ​ടെ വ​ലി​ച്ച വൈ​ദ്യു​ത ക​മ്പി​ക​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​റി​ഞ്ഞു വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സു​ലോ​ച​ന​യു​ടെ വീ​ടി​ന്‍റെ കി​ട​പ്പ് മു​റി​യി​ലേ​ക്കാ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണ​ത്. മ​ക​ൾ സു​ര​ഭി​യു​ടെ മ​ക​ൻ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കൃ​ഷ്ണ​ദേ​വും സു​ലോ​ച​ന​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴു​ക്കോ​ലും ഓ​ടും ഇ​വ​ർ കി​ട​ന്നി​രു​ന്ന ക​ട്ടി​ലി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ ഉ​ട​ൻ ഇ​രു​വ​രും വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത കെ. ​ചി​ത്ര​ലേ​ഖ​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​ത തൂ​ൺ ഒ​ടി​ഞ്ഞ് വീ​ണു. കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ട് പ​റ​മ്പി​ലെ തെ​ങ്ങ് കാ​റ്റി​ൽ ക​ട​പു​ഴ​കി റോ​ഡി​ന് കു​റു​കെ വീ​ണ​താ​ണ് വൈ​ദ്യു​ത അ​പ​ക​ട​മു​ണ്ടാ​യ​തി​ന് കാ​ര​ണ​മാ​യ​ത്.

നോ​ർ​ത്ത് പൂ​ച്ചോ​ൽ-​എ​ടാ​ട്ടു​മ്മ​ൽ റോ​ഡി​ലെ കെ.​വി. ശ്യാ​മ​ള​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ ക​ശു​മാ​വും പ്ലാ​വും ക​ട​പു​ഴ​കി​യും വീ​ണു. വി​മു​ക്ത ഭ​ട​ൻ എം. ​ത​മ്പാ​ന്‍റെ പ്ലാ​വും തെ​ങ്ങും ഒ​ടി​ഞ്ഞു വീ​ണു. പ​ക​ൽ മു​ഴു​വ​ൻ തൃ​ക്ക​രി​പ്പൂ​രി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങി.

Tags : Nattuvisesham District News

Recent News

Corehub Up