x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ന്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ്: പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക്

വെബ് ഡെസ്ക്
Published: July 30, 2026 10:56 PM IST | Updated: July 30, 2026 10:56 PM IST

മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം.

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് പ​ഴ​യ ക​രാ​റു​കാ​ര​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തി​നേ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

പ്ര​ധാ​ന പ്ര​ശ്ന​മാ​യ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നും അ​നു​മ​തി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ നി​ർ​ദേ​ശം ന​ൽ​കി.

കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​നെ സ​മീ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. വി​ഷ​യം പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ശോ​ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ജി ഭാ​സ്ക്ക​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​കു​ന്ദ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി അ​ല​ക്സ്, അം​ഗം എം.​ജി. ഗീ​ത​മ്മ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നു ജോ​യ്, ലെ​യ്സ​ൺ ഓ​ഫീ​സ​ർ വി​ൻ​സി തോ​മ​സ്, കി​ഫ്ബി, കി​റ്റ്കോ, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Elanthoor Government

Recent News

Corehub Up