x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ല്‍ മ​രംവീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഒ​ടി​ഞ്ഞു


Published: July 9, 2026 02:30 AM IST | Updated: July 9, 2026 02:30 AM IST

മ​റ്റ​ത്തൂ​ര്‍: ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ശം വി​ത​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ മോ​നൊ​ടി മാ​രാ​ന്‍ പാ​ല​ത്തി​ന് സ​മീ​പം തേ​ക്കാ​ന​ത്ത് ജേ​ക്ക​ബി​ന്‍റെ ഓ​ട് മേ​ഞ്ഞ വീ​ടി​ന് മീ​തെ തേ​ക്ക് മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.​ മ​ര​ങ്ങ​ള്‍ ഓ​ടി​ഞ്ഞും മ​റി​ഞ്ഞും വീ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി. തേ​ക്ക്, റ​ബ​ര്‍, ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് കാ​റ്റി​ല്‍ വീ​ണ​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ 11 കെ​വി ലൈ​നി​ലേ​ക്ക് മ​ര​ങ്ങ​ള്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സപ്പെ​ട്ടു. വെ​ള്ളി​ക്കു​ള​ങ്ങ​ര 33 കെ​വി സ​ബ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് കാ​രി​ക്ക​ട​വ് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്കു​ള്ള 11 കെ​വി​ലൈ​നി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഒ​ടി​ഞ്ഞു.

Tags : Nattuvisesham District News

Recent News

Corehub Up