x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്യുമ​റേ​റ്റ​ർ​മാ​ർ ഇ​ന്നുമു​ത​ൽ വീ​ട്ടി​ലെ​ത്തും


Published: July 1, 2026 01:54 AM IST | Updated: July 1, 2026 01:54 AM IST

ക​ണ്ണൂ​ർ: ദേ​ശീ​യ സെ​ൻ​സ​സ് 2027ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യ വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ൻ​സ​സും ഇ​ന്നു മു​ത​ൽ 30 വ​രെ ന​ട​ക്കും. എ​ന്യുമ​റേ​റ്റ​ർ​മാ​ർ വീ​ടു​ക​ളി​ൽ എ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും.
ജി​ല്ല​യി​ൽ ആ​കെ 4100 എ​ന്യുമ​റേ​റ്റ​ർ​മാ​രാ​ണു​ള്ള​ത്. ജി​ല്ല​യെ താ​ലൂ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ 16 ചാ​ർ​ജു​ക​ളാ​യി തി​രി​ച്ചാ​ണ് എ​ന്യുമ​റേ​റ്റ​ർ​മാ​രെ വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. ത​ല​ശേ​രി താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ-818. ഇ​തി​നു പു​റ​മേ ജി​ല്ല​യി​ൽ 670 സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​മു​ണ്ട്. ആ​ദ്യ​ത്തെ മൂ​ന്നു​ദി​വ​സം എ​ന്യുമ​റേ​റ്റ​ർ​മാ​രു​ടെ കൂ​ടെ സൂ​പ്പ​ർ​വൈ​സ​ർ​മാ​രും ഫീ​ൽ​ഡി​ലു​ണ്ടാ​കും.
ആ​കെ 33 ചോ​ദ്യ​ങ്ങ​ളാ​ണ്എ​ന്യുമ​റേ​റ്റ​ർ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ചോ​ദി​ക്കു​ക. ഈ ​ചോ​ദ്യ​ങ്ങ​ൾ നേ​ര​ത്തെ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് സെ​ൽ​ഫ് എ​ന്യുമ​റേ​ഷ​ൻ ന​ട​ത്താ​ൻ ജൂ​ൺ 30 വ​രെ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. സെ​ൽ​ഫ് എ​ന്യുമ​റേ​ഷ​ൻ മു​ഖേ​ന വി​വ​രം ന​ൽ​കി​യ​വ​ർ​ക്ക് ല​ഭി​ച്ച Hൽ ​തു​ട​ങ്ങു​ന്ന 11 അ​ക്ക എ​സ്ഇ ഐ​ഡി ന​മ്പ​ർ എ​ന്യുമ​റേ​റ്റ​ർ​ക്ക് ന​ൽ​കി​യാ​ൽ ഈ 33 ​ചോ​ദ്യ​ങ്ങ​ൾ​ക്ക് വീ​ണ്ടും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തേ​ണ്ട​തി​ല്ല.
ന​ൽ​കി​യ ഉ​ത്ത​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചാ​ൽ മാ​ത്രം മ​തി. സെ​ൽ​ഫ് എ​ന്യുമ​റേ​ഷ​ൻ മു​ഖേ​ന ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്തു​ണ്ടെ​ങ്കി​ൽ അ​ത് എ​ന്യുമ​റേ​റ്റ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി തി​രു​ത്തു​ക​യും ചെ​യ്യാം.
എ​ച്ച്എ​ൽ​ഒ ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് എ​ന്യുമ​റേ​റ്റ​ർ​മാ​ർ വി​വ​ര​ശേ​ഖ​രം ന​ട​ത്തു​ക. വീ​ടു​ക​ളി​ൽ എ​ത്തു​ന്ന എ​ന്യുമ​റേ​റ്റ​റു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫീ​സ​ർ ആ​യ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് അ​ഭ്യ​ർ​ഥി​ച്ചു. സെ​ൻ​സ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് 2027 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കും.

Tags : Nattuvishesham Districte News

Recent News

Corehub Up