ഇരിട്ടി: ആറളം പഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തിൽ "സ്വച്ഛ് ഗാവ് സുരക്ഷിത് ജൽവായൂ' പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത മാവില അധ്യക്ഷത വഹിച്ചു.
തുടർന്ന് വിവിധ വിഷയങ്ങളിൽ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക ബോധവത്കരണ ക്ലാസെടുത്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ശുചിത്വ പ്രതിജ്ഞ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സബിത ചൊല്ലികൊടുത്തു.
വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൈഹാനത്ത് സുബി, ജോർജ് ആലാംപള്ളി, പഞ്ചായത്തംഗം പവിത്രൻ, പഞ്ചായത്ത് സെക്രട്ടറി കെ. ബാലകൃഷ്ണൻ, വി. ഷിനി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Environment Day celebration