x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കാ​ടു​വെ​ട്ടാ​നും പ​രി​സ്ഥി​തി​ദി​നം വ​ര​ണം : സം​സ്ഥാ​ന പാ​ത​ക​ളി​ല​ട​ക്കം കാ​ട് തെ​ളി​ക്കാ​ൻ പ​ദ്ധ​തി​ക​ളി​ല്ല


Published: June 5, 2026 01:24 AM IST | Updated: June 5, 2026 01:24 AM IST

ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ലെ പു​റ​ത്തൂ​ട്ട് പ​ടി - വി​ക്ട​റി ക്ല​ബ് റോ​ഡി​ലേ​ക്കു വ​ള​ർ​ന്ന കാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ വെ​ട്ടി​നീ​ക്കു​ന്നു.

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന പാ​ത​ക​ളി​ലേ​ത​ട​ക്കം കാ​ട് തെ​ളി​ക്കാ​ൻ പ​ദ്ധ​തി​ക​ളി​ല്ല. കാ​ട് വ​ള​ർ​ന്ന് പാ​ത​യോ​ര​ങ്ങ​ൾ പാ​ന്പി​നും പ​ന്നി​ക്കും വ​രെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പ​ഥ​ത്തെ​പ്പോ​ലും ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് പ​ല​യി​ട​ത്തും കാ​ട് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്.
തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​യി​ട​ത്തും കാ​ട് വ​ള​ർ​ന്ന് റോ​ഡി​ലേ​ക്ക് ക​യ​റി​യി​ട്ടു​ണ്ട്.

പു​ല്ലാ​ട് ജം​ഗ്ഷ​നോ​ടു ചേ​ര്‍​ന്നു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ മു​ഴു​വ​ന്‍ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള ഒ​രു സ​മീ​പ​ന​വും കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ല. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട് ക​യ​റി​യി​രി​ക്കു​ക​യാ​ണ്.

കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​തും പ​തി​വാ​യ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചു. പാ​ന്പി​ന്‍റെ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ന്നി​യു​ടെ​യും ശ​ല്യം ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്നു​ണ്ട്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഇ​ല്ല

പാ​ത​യോ​ര​ങ്ങ​ളി​ലെ കാ​ട് തെ​ളി​ക്ക​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മു​ന്പ് ഗ്രാ​മീ​ണ​റോ​ഡു​ക​ളി​ലേ​ത​ട​ക്കം കാ​ട് തെ​ളി​ക്ക​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​മു​ഖേ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നി​പ്പോ​ൾ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ല​ത്രേ.

റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കാ​ട് വെ​ട്ട​ലും ന​ട​ത്തു​ന്ന​ത്. ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്കൊ​പ്പം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ​രി​കി​ലും കാ​ട് വ​ള​ർ​ന്നു ക​യ​റു​ക​യാ​ണ്. പ​ല പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലേ​ക്കും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ട് യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. പൊ​തു പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​യാ​ണ് പ​ല​യി​ട​ത്തും കാ​ട് തെ​ളി​ക്കു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള ജോ​ലി​ക​ൾ​ക്കു​പോ​ലും അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മ​ഴ​ക്കു​ഴി നി​ർ​മാ​ണം, ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ തെ​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്.

പാമ്പിൻ​ ഭീ​ഷ​ണി​യി​ൽ കാ​ട് തെ​ളി​ക്കാ​ൻ നാ​ട്ടു​കാ​ർ റോ​ഡി​ലി​റ​ങ്ങി

ഇ​ല​ന്തൂ​ർ: കു​ട്ടി​ക​ൾ പ​തി​വാ​യി കാ​ൽ​ന​ട​യാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തും വ​രു​ന്ന​തു​മാ​യ റോ​ഡി​ൽ പാമ്പിനെ ക​ണ്ട​തോ​ടെ ത​ങ്ങ​ളു​ടേ​താ​യ ജോ​ലി​ക​ൾ​ക്ക് അ​വ​ധി​കൊ​ടു​ത്ത് റോ​ഡി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് സ​ഞ്ച​ര​യോ​ഗ്യ​മാ​ക്കാ​ൻ നാ​ട്ടു​കാ​ർ​ത​ന്നെ രം​ഗ​ത്തി​റ​ങ്ങി.

ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ പ്ര​ധാ​ന ഇ​ട​റോ​ഡാ​യ പു​റ​ത്തു​ട്ട് പ​ടി - ഇ​ല്ല​ത്തു​കാ​ല-​വി​ക്ട​റി ക്ല​ബ് റോ​ഡി​ലെ കാ​ടാ​ണ് വെ​ട്ടി​ത്തെ​ളി​ച്ച​ത്. വാ​ഹ​ന​യാ​ത്ര​യ്ക്കു​ത​ന്നെ ത​ട​സ​മാ​കു​ന്ന വി​ധ​ത്തി​ൽ റോ​ഡി​ൽ കാ​ട് വ​ള​ർ​ന്നി​രു​ന്നു.

ഇ​തു വെ​ട്ടു​ന്ന​തി​നാ​യി പ​ല പ​രാ​തി​ക​ളും ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ​ജി ഇ​ല​വു​നി​ൽ​ക്കു​ന്നി​ൽ, സി​നു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ബീ​ന ഇ​ല​വു​നി​ൽ​ക്കു​ന്ന​തി​ൽ, എ​ബി ഇ​ല്ല​ത്തു​കാ​ലാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up