വൈഎംസിഎ തിരുവല്ല സബ് റീജിയന്റെ നേതൃത്വത്തിൽ തൈവയ്ക്കാം തണലേകാം പദ്ധതി കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യന്റെ ഒരുമയുടെ സവിശേഷതയാണെന്ന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത. വൈഎംസിഎ സബ് റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൈവയ്ക്കാം തണലേകാം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, ദേശീയ പരിസ്ഥിതി മിഷൻ വൈസ് ചെയർമാൻ ജൂബിൻ ജോൺ, മുൻ റീജണൽ ചെയർമാൻ വി.സി. സാബു,
ദേശീയ സമിതിയംഗം ജോസഫ് നെല്ലാനിക്കൽ, ഒസിവൈഎം കേന്ദ്ര ട്രഷറാർ രെഞ്ചു എം. ജോയി, ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, സബ് റീജിയൻ വൈസ് ചെയർമാൻ തോമസ് വി. ജോൺ, സമിതിയംഗം കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Pathanamthitta