കത്തുകൾ ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ ചെമ്പനോട പോസ്റ്റ്മാസ്റ്റർക്ക് കൈമാറുന്നു.
പേരാമ്പ്ര: പരിസ്ഥിതി ലോല ബാധിത പട്ടികയിൽ നിന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചെമ്പനോടയിലെ മൂന്ന് സ്കൂളുകളിലെ കുട്ടികളും അധ്യാപകരും കേന്ദ്ര സർക്കാറിന് കത്തുകൾ അയച്ചു.
സെന്റ് ജോസഫ്സ് ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപിക ഷീന ജോർജ്, വിദ്യാർഥികളായ അഞ്ജുഷ ബിജു, അന്ന ആന്റണി എന്നിവരും, സെന്റ് ജോസഫ്സ് യുപി സ്കൂളിനെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപിക ഇ.എം. ത്രേസ്യാമ്മ, വിദ്യാർഥികളായ വി.ആർ. അജല്യ, എഡ്വിൻ ജിജോ എന്നിവരും, ചെമ്പനോട മോൺ. റെയ്മണ്ട് മെമ്മോറിയൽ സ്കൂളിനെ പ്രതിനിധികരിച്ച് പ്രിൻസിപ്പൽ സിസ്റ്റർ കെ.കെ. മേഴ്സി, വിദ്യാർഥികളായ ആര്യ നന്ദൻ, മേധ ഷൈജൻ എന്നിവരും കത്തുകളുമായി ചെമ്പനോട പോസ്റ്റോഫീസിലെത്തി. സ്കൂൾ മാനേജർ ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ കത്തുകൾ പോസ്റ്റ്മാസ്റ്ററെ ഏൽപ്പിച്ചു. ജനവാസ മേഖലകളെ ഉൾപ്പെടുത്തി ഇഎസ്എ നിശ്ചയിച്ചാൽ മലയോര ജനതയുടെ നില നിൽപ്പിനെ തന്നെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി നടത്തിപ്പും നിർമാണ പ്രവർത്തനങ്ങളിലടക്കം എല്ലാ കാര്യങ്ങളിലുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ആശങ്കാജനകമായ സ്ഥിതി സംജാതമാകും.
പ്രശ്ന ഭീഷണി നേരിടുന്ന ചെമ്പനോട വില്ലേജ് മേഖലയിൽ തന്നെ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന നാല് സ്കൂളുകളുണ്ട്. ഒട്ടനവധി സ്ഥാപനങ്ങൾ വേറേയുമുണ്ട്. ഇഎസ്എ ഭീഷണി എല്ലാ വിഭാഗങ്ങളിലും ആശങ്ക ഉണർത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും, മലയോര ജനതക്ക് നീതി ലഭ്യമാക്കണമെന്നും ഫാ. ഡൊമിനിക് അഭ്യർത്ഥിച്ചു. പൊതു പ്രവർത്തകൻ കെ.എ. ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. ജോസ് മലയാറ്റൂർ, ജോസുകുട്ടി തോട്ടുംങ്കര, ജോബി ഇടച്ചേരിൽ, സെമിലി സുനിൽ എന്നിവരും മറ്റ് അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Tags : Nattuvishesham Districtnews Deepikanews letter to the Centr