കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന
കുറവിലങ്ങാട്: എട്ടുനോമ്പ് ആചരണത്തിന് തുടക്കമായതിന് പിന്നാലെ കുറവിലങ്ങാട് മുത്തിയമ്മയുടെ സവിധത്തിലേക്ക് വിശ്വാസീപ്രവാഹം. രാപകൽ ഭേദമെന്യേ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. നാലു ദിനങ്ങളിലായി നടന്നുവന്ന ബൈബിൾ കൺവൻഷൻ സമാപനത്തോടെയാണ് നോമ്പിന്റെ ആദ്യദിനത്തെ വിശ്വാസികൾ വരവേറ്റത്.
തിരുനാളിന് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി കൊടിയേറ്റി. സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയൻചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോർജ് ചാത്തൻകുന്നേൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ എന്നിവർ സഹകാർമികരായി. കുടുംബ കൂട്ടായ്മാ ദിനമായി ആചരിച്ച ആദ്യദിനത്തിൽ 180 മണിക്കൂർ നീളുന്ന അഖണ്ഡ പ്രാർഥനയ്ക്കും തുടക്കമായി. ദേവാലയം തുറന്നിട്ടതിനാൽ രാത്രി വൈകിയും തീർഥാടക പ്രവാഹം തുടരുകയാണ്.
ഇന്നു വയോജന ദിനാചരണം നടത്തും. നാളെ വാഹന വെഞ്ചരിപ്പ് ദിനമാണ്.
നോമ്പിന്റെ രണ്ടാം ദിനമായ ഇന്ന് 10.15 ന് ലീജിയൻ ഓഫ് മേരി പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർഥാടനം നടത്തും. ലീജിയൻ ഓഫ് മേരി കേരള സനൂസ് ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യൻ താമരശേരി വിശുദ്ധ കുർബാനയർപ്പിക്കും. 6.30 ന് ജപമാല പ്രദക്ഷിണം.
Tags : Nattuvishesham DistrictNews