x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഴിയാക്കുരുക്കിൽ ഏറ്റുമാനൂർ

വെബ്ഡെസ്ക്
Published: September 7, 2026 06:45 AM IST | Updated: September 7, 2026 06:45 AM IST

ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക്

ഏ​​റ്റു​​മാ​​നൂ​​ര്‍: എം​​സി റോ​​ഡി​​ല്‍ ഏ​​റ്റ​​വും രൂ​​ക്ഷ​​മാ​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന പ​​ട്ട​​ണ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​ണ് ഏ​​റ്റു​​മാ​​നൂ​​ര്‍. എ​​ന്നാ​​ല്‍ പ്ര​​ശ്‌​​ന​​ത്തി​​ന്‍റെ ഗൗ​​ര​​വം ഉ​​ള്‍​ക്കൊ​​ണ്ടു​കൊ​​ണ്ടു​​ള്ള പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​കു​​ന്നി​​ല്ല.

ന​ഗ​ര​ത്തി​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ന് പ​​രി​​ഹാ​​ര​​മാ​​യി ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടു മു​​മ്പേ നി​​ര്‍​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട പ​​ദ്ധ​​തി​​ക​​ളാ​​ണ് മ​​ണ​​ര്‍​കാ​​ട് ബൈ​​പാ​​സ് റോ​​ഡ്, ഫ്‌​​ളൈ ഓ​​വ​​ര്‍, റിം​​ഗ് റോ​​ഡ് എ​​ന്നി​​വ. ഇ​​വ​​യി​​ല്‍ ബൈ​​പാ​​സ് റോ​​ഡ് യാ​​ഥാ​​ര്‍​ഥ്യ​​മാ​​യി. ഫ്‌​​ളൈ ഓ​​വ​​ര്‍ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ചു. റിം​​ഗ് റോ​​ഡി​​നു​​ള്ള പ്രാ​​ഥ​​മി​​ക ന​​ട​​പ​​ടി​​ക​​ള്‍ പോ​​ലും പൂ​​ര്‍​ത്തി​​യാ​​യി​​ട്ടി​​ല്ല.
മ​​ണ​​ര്‍​കാ​​ട് ബൈ​​പാ​​സ് റോ​​ഡ് തു​​റ​​ക്കു​​ന്ന​​തോ​​ടെ ടൗ​​ണി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ന് ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്ന് ക​​രു​​തി​​യെ​​ങ്കി​​ലും അ​​തു​​ണ്ടാ​​യി​​ല്ല. ബൈ​​പാ​​സ് റോ​​ഡി​​നെ ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടു​​മി​​ല്ല.

 സി​ഗ്ന​ൽ സം​വി​ധാ​നം പ​രി​ഷ്ക​രി​ക്ക​ണം

ഏ​​റ്റു​​മാ​​നൂ​​ര്‍ ടൗ​​ണ്‍, പാ​​റ​​ക​​ണ്ടം, പ​​ട്ടി​​ത്താ​​നം റൗ​​ണ്ടാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സി​​ഗ്ന​​ല്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പ​​രി​​ഷ്‌​​ക​​രി​​ച്ച് സ​​ജീ​​വ​​മാ​​ക്ക​​ണം. ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ ട്രാ​​ഫി​​ക് പോ​​ലീ​​സ് യൂ​​ണി​​റ്റ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ദീ​​ര്‍​ഘ​​കാ​​ല ആ​​വ​​ശ്യ​​ത്തി​​ലും ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണം.

വേ​ണം റിം​​ഗ് റോ​​ഡ്

റിം​ഗ് റോ​ഡ് വ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​നു​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തി​നൊ​പ്പം ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട ഫ്‌​​ളൈ ഓ​​വ​​ര്‍ പ​​ദ്ധ​​തി​​യെ​​പ്പ​​റ്റി പു​​ന​​ര്‍​വി​​ചി​​ന്ത​​നം ഉ​​ണ്ടാ​​ക​​ണം. ഫ്‌​​ളൈ ഓ​​വ​​റി​ന്‍റെ അ​​ലൈ​​ന്‍​മെ​​ന്‍റി​നെ സം​​ബ​​ന്ധി​​ച്ച് വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​വും ച​​ര്‍​ച്ച​​യും ന​​ട​​ത്തി എ​​തി​​ര്‍​പ്പു​​ക​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണം. ഈ ​​ര​​ണ്ടു കാ​​ര്യ​​ങ്ങ​​ളി​​ലും എം​​എ​​ല്‍​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍​ക്ക് ത​​യാറാ​​ക​​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : nattu vishesham Ettumanoor in inextricable tangle

Recent News

Corehub Up