പാമ്പാടി: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മകനെ രക്ഷപ്പെടുത്താനിറങ്ങിയ പിതാവും കിണറ്റില്‍ കുടുങ്ങി. കൊടുങ്ങൂര്‍ മലേക്കുന്നില് ഷിബുവിന്റെ മകന് സച്ചു (21) ആണ് കിണറ്റിൽ വീണത്. ഇയാളെ രക്ഷിക്കാനാണ് അച്ഛൻ ഷിബു കിണറ്റിലേക്ക് ഇറങ്ങിയത്. രണ്ടു പേരും കിണറ്റില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചു.
പാമ്പാടിയില്നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. 35 അടിയോളം ആഴവും എട്ടടി വെള്ളവുമുള്ള കിണറ്റില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പാമ്പാടി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി.ജി. അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ എസ്. ബിജേഷ്, അജീഷ്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ മനോജ് നാരായണന്, പ്രസന്നന്, ഡ്രൈവര്‍ ഹരീഷ് മോന്, വിബി, ബിന്റു ആന്റണി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Tags : nattu vishesham Father and son rescued