ആലപ്പുഴ: പ്രസിദ്ധ തീർഥാടനകേന്ദ്രമായ പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ഇന്ന് ആരംഭിച്ച് 14ന് സമാപിക്കും. വൈകിട്ട് 6.45ന് പ്രസുദേന്തി വാഴിക്കൽ, തിരുനാൾ കൊടിയേറ്റ് എന്നിവ വികാരി സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ നിർവഹിക്കും. തുടർന്ന് ദിവ്യബലി മുഖ്യകാർമികൻ ഫാ. ആന്റണി പുളിക്കൽ. വചനസന്ദേശം ഫാ. തോമസ് രാജു. നാളെ വൈകിട്ട് ഏഴിന് ജപമാല, നൊവേന, ഓട്ടോ ബദ്രേഴ്സും വിക്ടറി കോളജും ചേർന്ന് നടത്തുന്ന സിനിമ പ്രദർശനം.
13ന് വൈകിട്ട് ദിവ്യബലി-ഫാ. ജോപ്പൻ ആണ്ടിശേരിയിൽ. വചനപ്രഘോഷണം-ഫാ. ജെറിൻ ജോർജ് എത്തോതറ. തിരുനാൾ സമാപന ദിനത്തിൽ 4.30ന് സമൂഹദിവ്യബലി, മുഖ്യകാർമികൻ ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിൽവീട്ടിൽ, വചനസന്ദേശം ഫാ. ആന്റണി തൈവീട്ടിൽ.
വിശുദ്ധന്റെ അദ്ഭുത സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കാരുപറമ്പ് സ്കൂളിൽനിന്ന് വടക്കോട്ട് വില്ലേജ് കവല വരെ. സഹവികാരികളായ ഫാ. ഫ്രാൻസിസ് ഡിറ്റോ, ഫാ. ജോർജ് സെബിൻ എന്നിവർ നേതത്വം നൽകും.
Tags : Nattuvishesham Local News Feast of Saint Anthony Poonkavu