x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ കൗ​ൺ​സി​ല​ർ​ക്കും ഭ​ർ​തൃമാ​താ​വി​നും കു​ത്തേ​റ്റു

വെബ് ഡെസ്ക്
Published: August 11, 2026 03:06 AM IST | Updated: August 11, 2026 03:06 AM IST

പി​റ​വം: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ കൗ​ൺ​സി​ല​ർ​ക്കും ഭ​ർ​തൃ​മാ​താ​വി​നും കു​ത്തേ​റ്റു. പ​തി​നാ​ലാം വാ​ർ​ഡി​ലെ ഇ​ട​പ്പി​ള്ളി​ച്ചി​റ പ്ര​ദേ​ശ​ത്തെ കൗ​ൺ​സി​ല​റാ​യ ക്രി​സ്റ്റി ജോ​ണി​നും (32) ഭ​ർ​ത്താ​വി​ന്‍റെ മാ​താ​വ് ലി​സി (55) ക്കു​മാ​ണ് കു​ത്തേ​റ്റ​ത്. ഇ​രു​വ​രെ​യും പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​സ്റ്റി​യു​ടെ ഭ​ർ​തൃ​പി​താ​വ് മു​ള​ക്കു​ളം നോ​ർ​ത്ത് പു​ന്ന​ത്തു​കു​ഴി​യി​ൽ ജോ​യി​യെ (57) പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ക്രി​സ്റ്റി​ക്ക് വ​യ​റി​ന്‍റെ ഭാ​ഗ​ത്ത് നാ​ല് തു​ന്നി​ക്കെ​ട്ട​ലു​ണ്ട്. ലി​സി​ക്ക് കൈ​യ്ക്കാ​ണ് കു​ത്തു കൊ​ണ്ട​ത്.​ഒ​മ്പ​ത് തു​ന്നി കെ​ട്ട​ലാ​ണ് ഉ​ള്ള​ത്. വീ​ട്ടി​ൽ കു​ടും​ബ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലി​സി​യെ കു​ത്തി​യ​പ്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ക്രി​സ്റ്റി​ക്ക് കു​ത്തേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ക്രി​സ്റ്റി​യു​ടെ ഭ​ർ​ത്താ​വ് ജോ​ബി​ഷ് ഇ​തി​നു​ശേ​ഷ​മാ​ണ് എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക്രി​സ്റ്റി​യെ​യും ലി​സി​യെ​യും പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Female Councilor

Recent News

Corehub Up