വളപ്രയോഗത്തിന്റെ ഉദ്ഘാടനം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിക്കുന്നു.
കുറവിലങ്ങാട്: കോഴാ സംസ്ഥാന സീഡ് ഫാമിൽ നെല്‍പാടത്ത് സൂക്ഷ്മ മൂലക മിശ്രിതം ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം മിനി മത്തായി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, ഫാം സൂപ്രണ്ട് മഞ്ജു ദേവീ, പഞ്ചായത്തംഗങ്ങളായ ജോര്‍ജ് ജി. ചെന്നേലില്‍, കെ.കെ. ശശികുമാര്‍, ബിജു കുര്യന്, സാം പൈനാപ്പള്ളില്‍, ഫാം കൗണ്‍സില്‍ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.