കളത്തൂർ: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു കൊടിയേറും. പ്രധാന തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ഇന്ന് 4.30ന് വികാരി റവ. ഡോ. സൈറസ് വേലംപറമ്പില്‍ കൊടിയേറ്റും. 4.45ന് പാട്ടുകുര്‍ബാന, സന്ദേശം-ഫാ. ജേക്കബ് വെള്ളമരുതുങ്കല്, തുടര്‍ന്ന് ജപമാല പ്രദക്ഷിണം. 25, 50 ജൂബിലി വര്‍ഷത്തിലെത്തിയ ദമ്പതികളെ ആദരിക്കല്‍, സ്നേഹവിരുന്ന്.
നാളെ രാവിലെ 5.30ന് ജപമാല, ആറിന് പാട്ടുകുര്‍ബാന, പരിശുദ്ധ ദൈവമാതാവിന്റെ നൊവേന, ഏഴിന് വിശുദ്ധ കുര്‍ബാന, തിരുസ്വരൂപ പ്രതിഷ്ഠ.
വൈകുന്നേരം 6.15ന് നാല് വാര്‍ഡുകളില്‍നിന്നുള്ള പ്രദക്ഷിണവും പള്ളിയില്‍നിന്നുള്ള പ്രദക്ഷിണവും പള്ളിയുടെ കുരിശുംതൊട്ടിയിലെത്തി പഞ്ചപ്രദിക്ഷിണ സംഗമം, തുടര്‍ന്ന് വിശുദ്ധ റീത്താ കപ്പേളയിലേക്ക് പ്രദക്ഷിണം, കപ്പേളയില്‍ ലദീഞ്ഞ്, പ്രദക്ഷിണം പള്ളിയിലെത്തിയശേഷം സമാപനാശീര്‍വാദം.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന-ഫാ. ജോണ്‍സ് ചുക്കനാനിക്കല്‍, ഒമ്പതിന് തിരുനാള്‍ റാസ-റവ.ഡോ. തോമസ് വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. സന്ദേശം-ഫാ. മാത്യു കുമ്പുളുങ്കല്‍. 11.30ന് പ്രദക്ഷിണം, 12.30ന് പള്ളിയില്‍ സമാപന ആശീര്‍വാദം, തിരുശേഷിപ്പ് വണക്കം, രാത്രി ഏഴിന് ഗാനമേള (ഏയ്ഞ്ചല്‍ വോയ്സ്, മൂവാറ്റുപുഴ).
12ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ 5.30ന് ജപമാല, ആറിന് പാട്ടുകുര്‍ബാന, 6.45ന് സെമിത്തേരിയില്‍ പ്രാര്‍ഥന, 7.15ന് വിശുദ്ധ കുര്‍ബാന.
തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി റവ. ഡോ. സൈറസ് വേലംപറമ്പില്‍ അറിയിച്ചു.
ചാമക്കാല പള്ളിയില്‍
കോതനല്ലൂര്‍: ചാമക്കാല പള്ളിയില്‍ വിശുദ്ധ യോഹന്നാന് ഏവന് ഗേലീസ്തായുടെ തിരുനാളിന് ഇന്നു കൊടിയേറും. പ്രധാന തിരുനാള്‍ നാളെയും മറ്റന്നാളെയുമായി ആഘോഷിക്കും.
ഇന്നു രാവിലെ 6.45ന് കൊടിയേറ്റ്-വികാരി ഫാ. ജോഷി വല്ലര്‍കാട്ടില്‍ കാര്‍മികത്വം വഹിക്കും. ഏഴിന് മരിച്ചവര്‍ക്കുവേണ്ടി പാട്ടുകുര്‍ബാന, ലദീഞ്ഞ്-ഫാ. ബോബി കൊച്ചുപറമ്പില്‍. വൈകുന്നേരം 6.15ന് മാഞ്ഞൂര്‍ കുരിശുപള്ളിയില്‍ ലദീഞ്ഞ്, ജപമാല പ്രദക്ഷിണം പള്ളിയിലേക്ക്, 6.30ന് പാറപ്പുറം കുരിശുപള്ളിയില്‍ ലദീഞ്ഞ്, പ്രദക്ഷിണം പള്ളിയിലേക്ക്, എട്ടിന് പള്ളിയില്‍ പ്രദക്ഷിണമെത്തും, വേസ്പര-ഫാ. ജെഫിന് ഒഴുങ്ങാലില്‍, സ്നേഹവിരുന്ന്.
നാളെ രാവിലെ ഏഴിന് ലദീഞ്ഞ്, പാട്ടുകുര്‍ബാന-ഫാ. ഏബ്രഹാം കളരിക്കല്‍, വൈകുന്നേരം 6.15ന് ലദീഞ്ഞ്, തുടര്‍ന്ന് കിഴക്കേ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, ഒമ്പതിന് സന്ദേശം-ഫാ. സ്റ്റീഫന്‍ ജെ. വെട്ടുവേലില്‍, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍.
11ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 9.30ന് തിരുനാള്‍ റാസ-ഫാ. ജിനു മാന്തിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും, സന്ദേശം-ഫാ. ബിബിന്‍ കണ്ടോത്ത്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. സാബു മാലിത്തുരുത്തേല്‍, പ്രദക്ഷിണം, ഏഴിന് മെഗാഷോ-പാലാ കമ്യൂണിക്കേഷന്‍സ്.
പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് പള്ളിയില്‍
പാഴുത്തുരുത്ത്: സെന്റ് കുര്യാക്കോസ് പള്ളിയില്‍ വിശുദ്ധ കുര്യാക്കോസിന്റെ തിരുനാളിന് ഇന്നു കൊടിയേറും. വൈകൂന്നേരം 5.30ന് കൊടിയേറ്റ്, മരിച്ചവര്‍ക്കുവേണ്ടി പാട്ടുകുര്‍ബാന, സെമിത്തേരി സന്ദര്‍ശനം-ഫാ. സ്റ്റീഫന്‍ കോഴിമ്പറമ്പത്ത് ഒഎസ്ബി, ജപമാല പ്രദക്ഷിണം.
നാളെ വൈകുന്നേരം 5.30ന് പാട്ടുകുര്‍ബാന-ഫാ. ജിതിന് വല്ലൂര്‍ ഒഎസ്ബി, പ്രദക്ഷിണം, ലദീഞ്ഞ്, പള്ളിയിലേക്ക് പ്രദക്ഷിണം, 8.30ന് സന്ദേശം-ഫാ. ജോണ്സണ് നീലനിരപ്പേല്‍, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
പ്രധാന തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ പത്തിന് തിരുനാള്‍ റാസ-ഫാ. ഫിലിപ്പ് കൊച്ചുപറമ്പില്‍ ഒഎസ്ബി മുഖ്യകാര്‍മികത്വം വഹിക്കും, തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.