x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ് ആ​ഘോ​ഷം കാ​മ്പ​സി​ലേ​ക്കെ​തി​ച്ച് നൈ​പു​ണ്യ

വെബ് ഡെസ്ക്
Published: July 11, 2026 10:21 PM IST | Updated: July 11, 2026 10:30 PM IST

ഫി​ഫ നൈ​പു​ണ്യ പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ർ​ത്ത​ല: ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് ചേ​ര്‍​ത്ത​ല നൈ​പു​ണ്യ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ല്‍ ഫി​ഫ നൈ​പു​ണ്യ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​അ​ൻ​സി​ൽ മൈ​പ്പാ​ൻ, ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, ഡീ​ൻ ഡോ. ​അ​ജ​യ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന 4x4 ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ടീം ​വി​ജ​യി​ക​ളാ​യി. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യു​ള്ള പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം, ഫി​ഫ ഫു​ട്ബോ​ൾ ക്വി​സ്, ലോ​ക​ക​പ്പ് പ്ര​മേ​യ നൃ​ത്താ​വി​ഷ്കാ​രം, വേ​ൾ​ഡ് ക​പ്പ് ജ​ഴ്സി റാം​പ് വാ​ക്ക് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

 

Tags : FIFA Nattuvishesham District news

Recent News

Corehub Up