പാലക്കാട്: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റി നടപ്പിലാക്കിവരുന്ന വ്യാപാരി സുരക്ഷാ പദ്ധതിയിൽ അംഗത്വമെടുത്ത് മരണപ്പെട്ട മേനോൻപാറ യൂണിറ്റ് അംഗം ഡി. ദാമോദരന്റെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ ധനസഹായം കൈമാറി.
ജില്ലാ പ്രസിഡന്റ് പി.എസ്. സിംപ്സൺ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ടി.കെ. ഹെൻട്രി, കെ. ഗോകുൽദാസ്, കെ.ആർ. ചന്ദ്രൻ, ഹുസൈൻ കുട്ടി, പി.ജെ. കുര്യൻ, തോമസ് ജേക്കബ്, ജി. ഗോപിനാഥൻ, വി.എം. ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvisesham District News