x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ല്‍പ്പെട്ട മ​ത്സ്യത്തൊഴി​ലാ​ളി​യെ ക​ണ്ടെ​ത്തി​യി​ല്ല

വെബ് ഡെസ്ക്
Published: July 30, 2026 11:48 PM IST | Updated: July 30, 2026 11:48 PM IST

തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​മെ​ന്‍റിന്‍റെ ബോ​ട്ട്.

കൊ​ല്ലം : ത​ങ്ക​ശേ​രി​യി​ല്‍ മീ​ന്‍​പി​ടി​ത്ത​വ​ള്ളം മു​ങ്ങി കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി​യി​ല്ല. മു​ണ്ട​യ്ക്ക​ല്‍ സ്വ​ദേ​ശി റോ​യി​സ​ണി(40)​നെ​യാ​ണ് കാ​ണാ​താ​യ​ത്. മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെ​സ്‌​ക്യൂ ടീ​മും വി​ഴി​ഞ്ഞ​ത്തു​നി​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ചെ​റു​ക​പ്പ​ലും കോ​സ്റ്റ​ല്‍ പോ​ലീ​സും ചാ​മ​ക്ക​ട​യി​ല്‍​നി​ന്നു​ള്ള അ​ഗ്‌​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും സ്‌​കൂ​ബ ടീ​മം​ഗ​ങ്ങ​ളും ഇ​ന്ന​ലെ​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ 6.45ന് ​ത​ങ്ക​ശേ​രി പു​ലി​മു​ട്ടി​നു​സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ണ്ട​യ്ക്ക​ല്‍ ക​ളീ​ക്ക​ല്‍ ക​ട​പ്പു​റം ഹ​ര്‍​ഷ​ഭ​വ​നി​ല്‍ സി​റി​ല്‍ (68) പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.
ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് റോ​യി​സ​ണും സി​റി​ലും അ​ത്ഭു​ത​മാ​താ​വ് എ​ന്ന വ​ള്ള​ത്തി​ല്‍ ത​ങ്ക​ശേ​രി ലൈ​റ്റ്ഹൗ​സി​നു സ​മീ​പം മീ​ന്‍​പി​ടി​ക്കാ​നാ​യി എ​ത്തി​യ​ത്. വ​ല​യെ​റി​യു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.
ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട ഇ​രു​വ​രും മ​റ്റ് വ​ള്ള​ക്കാ​രു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കാ​നാ​യി ഉ​റ​ക്കെ നി​ല​വി​ളി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മു​ങ്ങി​ത്താ​ഴു​ന്ന​ത് പു​ലി​മു​ട്ടി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കെ​ത്തി​യ ത​ങ്ക​ശേ​രി ബ്രേ​ക്ക് വാ​ട്ട​ര്‍ വാ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ​യും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിനെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റ് വ​ള്ള​ക്കാ​രും ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി സി​റി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ചു. എ​ന്നാ​ല്‍, വ​ല​യി​ല്‍ കാ​ല്‍ കു​ടു​ങ്ങി​പ്പോ​യ റോ​യി​സ​ണ്‍ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

 

Tags : Nattuvishesham Districtnews Fisherman

Recent News

Corehub Up