x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ, ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കണം; മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ


Published: May 8, 2026 01:35 AM IST | Updated: May 8, 2026 01:35 AM IST

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ളക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങളുടെ അ​വ​ലോ​ക​ന​യോ​ഗം.

പാലക്കാട്: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ എം.എ​സ്. മാ​ധ​വി​ക്കു​ട്ടി. കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ, ആ​ശു​പ​ത്രി, മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേശം ന​ൽ​കി.


റ​വ​ന്യൂവ​കു​പ്പി​നാ​ണ് ഏ​കോ​പ​നചു​മ​ത​ല. ദു​ര​ന്ത​സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​തു​ക്കി​യ പ​ട്ടി​ക ത​യ്യാ​റാ​ക്ക​ണം. ക്യാ​ന്പു​ക​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ജി​ല്ലാ താ​ലൂ​ക്ക്ത​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും നി​ർ​ദേശി​ച്ചു.


കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്ക​ണം. കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ക, നീ​ർ​ച്ചാ​ലു​ക​ളു​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ക, ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​ന് വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ ആ​രോ​ഗ്യ​വ​കു​പ്പ് ത​യ്യാ​റാ​ക്കും. ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്ക​ണം. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ഉ​ണ്ടെ​ന്നും ക്യാ​ന്പു​ക​ളി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണം. ആ​ന്‍റിവെ​നം ല​ഭ്യ​മാ​യി​ട്ടു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്ക​ണം.


കാ​ല​പ്പ​ഴ​ക്കംമൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ആ​വ​ശ്യ​മെ​ങ്കി​ൽ ആ​സ്തി ര​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ച് സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. അ​പ​ക​ട​പ​ര​മാ​യ വെ​ള്ള​ക്കെ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യു​ക, റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ട​യ്ക്കു​ക, പാ​ല​ങ്ങ​ൾ മ​റ്റു കെ​ട്ടി​ട​ങ്ങ​ളു​ടെ ഘ​ട​ന​പ​ര​മാ​യ ഓ​ഡി​റ്റ് ന​ട​ത്തു​ക, അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ, അ​പ​ക​ടമു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യും പൊ​തു​മ​രാ​മ​ത്ത്- ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പാ​ത​യോ​ര​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി സ്ഥി​തി​ചെ​യ്യു​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. കാ​ല​വ​ർ​ഷം ക​ന​ത്താ​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് നി​ര​ന്ത​ര പ​ട്രോ​ളി​ംഗ് ന​ട​ത്തും. ഹോം​ഗാ​ർ​ഡു​ക​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് വോള​ന്‍റി​യ​ർ​മാ​ർ, ആ​പ്ത​മി​ത്ര സേ​നാം​ഗ​ങ്ങ​ൾ, മ​റ്റു സ​ന്ന​ദ്ധ​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും മേ​ൽ​നോ​ട്ട​വും അ​ഗ്നി​ര​ക്ഷാ​സേ​ന വ​കു​പ്പ് ന​ട​ത്തും.

മ​ഴ​ക്കാ​ല​ത്ത് സ​ജ്ജീ​ക​രി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും പ്ര​ത്യേ​കം പോ​ഷ​കാ​ഹാ​രം, വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ ഉ​റ​പ്പാ​ക്കും. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ​യും ദു​ര​ന്ത​ബാ​ധി​ത​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ സൈ​ക്കോ സോ​ഷ്യ​ൽ കെ​യ​ർ സാ​മൂ​ഹി​ക നീ​തി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കും.

ജി​ല്ല​യി​ലെ പാ​റ​മ​ട​ക​ളി​ലെ കു​ള​ങ്ങ​ൾ​ക്കു ചു​റ്റും ഉ​റ​പ്പും ഉ​യ​ര​വും ഉ​ള്ള വേ​ലിയോ മ​തി​ലോ കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ന് മൈ​നി​ംഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​നെ നി​യോ​ഗി​ച്ചു. മ​ഴ തു​ട​ർ​ന്നാ​ൽ മ​ല​യോ​ര​ത്ത് മ​ണ്ണ് വെ​ട്ടി മാ​റ്റു​ക, ആ​ഴ​ത്തി​ലു​ള്ള കു​ള​ങ്ങ​ളു​ടെ നി​ർ​മാണം എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​വാ​തി​രി​ക്കാ​ൻ കെഎ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടാ​സ്ക്ഫോ​ഴ്സ് രൂ​പീ​ക​രി​ക്കും.

സ്പി​ൽ​വേ​ക​ൾ, അ​ണ​ക്കെ​ട്ടു​ക​ൾ ബാ​രേ​ജു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​റ​പ്പാ​ക്കും. നീ​ർ​ച്ചാ​ലു​ക​ൾ, ഓ​ട​ക​ൾ ത​ട​സര​ഹി​ത​മാ​ക്കു​ക, പു​ഴ​യോ​ര​ത്തെ വീ​ടു​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് മ​ണ​ൽ നി​റ​ച്ച ക​യ​ർ ചാ​ക്ക്, ജി​യോ ട്യൂ​ബ് തു​ട​ങ്ങി​യ​വ ക​രു​താ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും നി​ർ​ദേശം ന​ൽ​കി.

സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള കു​ള​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ​ഭി​ത്തി ഒ​രു​ക്കു​ക​യും അ​പ​ക​ട​സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും നി​ർ​ദേശം ന​ൽ​കി. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കും സ്കൂ​ൾ ബ​സു​ക​ൾ​ക്കും വി​ദ്യാ​ർ​ഥിക​ളെ കൊ​ണ്ടു​വ​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സവ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

മ​ഴ​ക്കാ​ല​ത്ത് ത​ട​സ​മി​ല്ലാ​ത്ത ജ​ല​വി​ത​ര​ണ​വും ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​റ​പ്പാ​ക്കും. ഓ​ട​ക​ൾ, ഓ​വു​ക​ൾ, അ​ഴു​ക്കു​ചാ​ലു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പൈ​പ്പ് ലൈ​നു​ക​ളി​ലേ​ക്ക് മാ​ലി​ന്യം ക​ല​രു​ന്നി​ല്ലെ​ന്നും ജ​ല​സം​ഭ​ര​ണി​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി ജ​ലസു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കും.

വ​ന​ത്തി​നു​ള്ളി​ൽ വ​സി​ക്കു​ന്ന ത​ദ്ദേ​ശീ​യ​ർ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റി താ​മ​സി​പ്പി​ക്കാ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ൾ ഉൗ​രു​ക​ളി​ലും മ​റ്റും ക​ണ്ടെ​ത്താ​നും നി​ർ​ദേശം ന​ൽ​കി. വ​ന​മേ​ഖ​ല​യി​ലെ ദു​ര​ന്ത​സാ​ഹ​ച​ര്യം നി​ര​ന്ത​രം നി​രീ​ക്ഷി​ക്കും. ബ​ണ്ട് ത​ക​ർ​ച്ച നേ​രി​ടു​ന്ന​തി​ന് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കും. രാ​സ​വ​ള​ങ്ങ​ൾ, കീ​ട​നാ​ശി​നി​ക​ൾ തു​ട​ങ്ങി​യ​വ മ​ഴ ശ​ക്ത​മാ​വു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മാ​റ്റി സ്ഥാ​പി​ക്കാ​ൻ നി​ർ​ദേശം ന​ൽ​കി.

ഫാ​ക്ട​റി​ക​ളി​ലെ ദു​ര​ന്തസാ​ധ്യ​ത വി​ല​യി​രു​ത്താ​നും കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേശം ന​ൽ​കി. പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നാ​യി ജി​ല്ലാ​ത​ല പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ ക്യാ​ന്പ് ആ​രം​ഭി​ക്കു​ന്ന​തി​നും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ർ​ദേശി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എഡിഎം ​കെ. സു​നി​ൽ​കു​മാ​ർ, ആ​ർആ​ർ ഡെ​പ്യൂ​ട്ടി ക​ളക്ട​ർ എ​സ്.​എ​സ്. അ​ൽ​ഫ, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags : Fitness of nattuvishesham local news

Recent News

Corehub Up