x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻഎ​ച്ച് 183 എ​യി​ലെ വെ​ള്ള​ക്കെ​ട്ട്: ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി


Published: July 11, 2026 04:25 AM IST | Updated: July 11, 2026 04:25 AM IST

ക​ണ്ണ​ങ്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ മു​ൻ​വ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു.

അ​ടൂ​ർ: എ​ൻ​എ​ച്ച് 183 എ​യി​ൽ ക​ണ്ണ​ങ്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ മു​ൻ​വ​ശ​ത്തെ​യും പ​ന്നി​വി​ഴ പാ​മ്പേ​റ്റ് കു​ളം​പ​ടി ഭാ​ഗ​ത്തെ​യും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ര​ണ്ടി​ട​ങ്ങ​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം ഓ​ട​ക​ൾ ശു​ചീ​ക​രി​ച്ച് സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​തി​നാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത ആ​ഴ്ച ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് പാ​ർ​ട്ടി ലീ​ഡ​ർ ഷി​ബു ചി​റ​ക്ക​രോ​ട്ട് ദേ​ശീ​യ​പാ​ത എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​ന‌ി​യ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബേ​ബി ജോ​ൺ, അ​ച്ച​ൻ​കു​ഞ്ഞ് വീ​ര​പ്പ​ള്ളി​ൽ, ജി. ​മാ​ത്യു​ക്കു​ട്ടി എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up